Kerala
ജയസൂര്യ, മുകേഷ് അടക്കമുള്ളവർക്കെതിരെ പരാതി നൽകാൻ മിനു മുനീർ; ഇ മെയിൽ വഴി പരാതി അയക്കും
മുകേഷ്, ജയസൂര്യ അടക്കമുള്ളവർക്കെതിരെ ലൈംഗിക പീഡന പരാതി നൽകാനൊരുങ്ങി നടി മിനു മുനീർ. മുകഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു, എന്നിവർക്കെതിരെയും രണ്ട് പ്രൊഡക്ഷൻ കൺട്രോളർമാർക്കെതിരെയും ലോയേഴ്‌സ് കോൺഗ്രസ് നേതാവ് ചന്ദ്രശേഖരനെതിരെയും നടി പരാതി നൽകും
സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് ഇമെയിൽ വഴി പരാതി നൽകാനാണ് ആലോചന. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ മിനുവിനെ ബന്ധപ്പെട്ടിരുന്നു. പരാതിയുമായി മുന്നോട്ടു പോകുമെന്ന് മിനു അറിയിക്കുകയായിരുന്നു
മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചെന്ന് മിനു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സഹകരിച്ചാൽ ഗുണമുണ്ടാകുമെന്ന് ജയസൂര്യ പറഞ്ഞു. താൻ എതിർത്തതോടെ അവസരങ്ങൾ നിഷേധിക്കുകയായിരുന്നു. മണിയൻപിള്ള രാജുവും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചെന്നും മിനു മുനീർ പറഞ്ഞിരുന്നു.