Gulf

യുഎഇയിൽ ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവറായ മലയാളി യുവാവ് മരിച്ചു

യുഎഇയിലെ റാക് സ്റ്റീവൻ റോക്കിൽ ഹെവി ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തിൽപ്പെട്ട് ഡ്രൈവറായ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ബാലുശ്ശേരി അഗ്രൂൽ സ്വദേശി അതുലാണ്(27) മരിച്ചത്

കുണ്ടിലാത്തോട്ട് വീട്ടിൽ ശശികുമാർ-അജിത ദമ്പതികളുടെ മകനാണ്. ലോഡുമായി ക്രഷറിലേക്ക് വരികയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. അടുത്ത മാസം അവധിക്കായി നാട്ടിലേക്ക് പോകാനിരിക്കെയാണ് അപകടം.

Related Articles

Back to top button