Kerala

പ്രസിഡന്റ് മോഹൻലാൽ അടക്കം എല്ലാവരും രാജിവെച്ചു; അമ്മയിൽ കൂട്ടരാജി, ഭരണസമിതി പിരിച്ചുവിട്ടു

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പിന്നാലെ മലയാള സിനിമ മേഖലയെ പിടിച്ചുകുലുക്കിയ ലൈംഗികാരോപണങ്ങളിൽ താരസംഘടനയായ അമ്മയിൽ വൻ പൊട്ടിത്തെറി. പ്രസിഡന്റ് മോഹൻലാൽ അടക്കം എല്ലാവരും രാജിവെച്ചു. നിലവിലെ അമ്മ ഭരണസമിതി പിരിച്ചുവിട്ടു. താരങ്ങൾക്കെതിരെ കൂടുതൽ പേർ പരാതിയുമായി രംഗത്തുവരുന്ന പശ്ചാത്തലത്തിലാണ് സംഭവം

ആരോപണവിധേയനായ ജോയിന്റ് സെക്രട്ടറി ബാബുരാജും രാജിവെക്കണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നു. ലൈംഗികാരോപണത്തിന് വിധേയരായ താരങ്ങളോട് സംഘടന വിശദീകരണം ചോദിക്കണമെന്നും അമ്മയിലെ വനിത അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു.

അമ്മക്ക് തെറ്റുപറ്റിയെന്ന് നടൻ പൃഥ്വിരാജ് കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. പവർ ഗ്രൂപ്പ് ഉണ്ടെങ്കിൽ ഇത് ഇല്ലാതാകണമെന്നും അമ്മയുടെ നിലപാട് ദുർബലമാണെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

Related Articles

Back to top button