Kerala

മുകേഷിന്റെ തിരുവനന്തപുരത്തെ വീടിന് പോലീസ് സുരക്ഷ; കൊല്ലത്ത് പ്രതിപക്ഷ പ്രതിഷേധം

നടിയുടെ പരാതിയിൽ കേസ് എടുത്തതിന് പിന്നാലെ എംഎൽഎയും നടനുമായ മുകേഷിന്റെ തിരുവനന്തപുരത്തെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തി. മെഡിക്കൽ കോളേജ് പോലീസിന്റെ നേതൃത്വത്തിലാണ് സുരക്ഷ. രണ്ട് വാഹനങ്ങളിലാണ് പോലീസ് സ്ഥലത്തെത്തിയത്. വീടിന് മുന്നിൽ മുകേഷിന്റെ വാഹനമുണ്ടെങ്കിലും അദ്ദേഹം ഇവിടെയുണ്ടോയെന്ന് വ്യക്തമല്ല

കേസെടുത്തതിന് പിന്നാലെ മുകേഷിന്റെ പ്രതികരണമൊന്നും ലഭ്യമായിട്ടില്ല. കേസുമായി നടി മുന്നോട്ടു പോയതോടെ മുകേഷ് കൊല്ലത്ത് നിന്ന് മാറിയതായാണ് വിവരം. പ്രതിപക്ഷത്തിന്റെ പ്രതിഷേധം കൊല്ലത്ത് നടക്കുന്നുണ്ട്. മുകേഷിന്റെ പട്ടത്താനത്തെ വീട്ടിലേക്കും എംഎൽഎ ഓഫീസിലേക്കും മാർച്ചുകൾ നടക്കുന്നുണ്ട്

കൊച്ചിയിലെ നടി നൽകിയ ലൈംഗിക പീഡന പരാതിയിലാണ് മുകേഷിനെതിരെ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കൊച്ചി മരട് പോലീസാണ് കേസെടുത്തത്.

Related Articles

Back to top button