വയനാട് ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കണമെന്ന് ഹൈക്കോടതി
വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരായവരെ മാറ്റിത്താമസിപ്പിക്കുന്നതിൽ കാലതാമസം ഉണ്ടാകരുതെന്ന് ഹൈക്കോടതി. ഒരാഴ്ചക്കുള്ളിൽ ക്യാമ്പിലുള്ളവരെ മാറ്റിത്താമസിപ്പിക്കണം. ഹോട്ടലുകൾ അടക്കം ഏറ്റെടുത്ത് സൗകര്യമൊരുക്കാനും കോടതി നിർദേശിച്ചു
ആശുപത്രി ബില്ലുകൾ സർക്കാർ തന്നെ നേരിട്ട് കൊടുത്ത് തീർക്കണം. ബാങ്കുകൾ സർക്കാർ സഹായത്തിൽ നിന്ന് ഇഎംഐ പിടിച്ചാൽ അറിയിക്കണം. ഇക്കാര്യത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾ ടൗൺഷിപ്പിന് എതിരായതിനാൽ ടൗൺഷിപ്പ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് കോടതിയെ അറിയിക്കണം
ദുരന്തബാധിതരിൽ നിന്ന് ബാങ്കുകൾ ഇഎംഐ ഈടാക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ഹൈക്കോടതി നിർദേശിച്ചു. ബാങ്കുകൾ ഇഎംഐ ഈടാക്കിയെങ്കിൽ സംസ്ഥാന സർക്കാർ റിപ്പോർട്ട് നൽകണം. ദുരന്തബാധിതർക്കൊപ്പം നിൽക്കാൻ ബാങ്കുകൾക്ക് ഭരണഘടനാ ബാധ്യതയുണ്ടെന്നും ഹൈക്കോടതി പറഞ്ഞു