Gulf

പൊതുമാപ്പ്: സെപ്റ്റംബര്‍ ഒന്നുമുതല്‍ യുഎയില്‍ നിയമം കര്‍ശനമാവും

അബുദാബി: രാജ്യസുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് സെപ്റ്റംബര്‍ ഒന്നുമുതല്‍ റെസിഡന്‍സി ചട്ടങ്ങളില്‍ നിയമലംഘകരെ കുരുക്കാന്‍ കര്‍ശന നിബന്ധനകള്‍ നടപ്പാക്കുമെന്ന് യുഎഇ. രാജ്യത്തെ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുംവിധമാണ് താമസ നിയമങ്ങളും ചട്ടങ്ങളും അതീവ കര്‍ശനമാക്കി നിയമലംഘന സാഹചര്യം ഇല്ലാതാക്കാന്‍ യുഎഇ ഒരുങ്ങുന്നത്.

വിസാ നിയമലംഘനങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് പിഴയടക്കാതെ രാജ്യം വിടാനും താമസം നിയമവിധേയമാക്കാനും അവസരം നല്‍കി രാജ്യം പൊതുമാപ്പ് പ്രഖ്യാപിച്ചതിന്റെ തുടര്‍ച്ചയായാണ് നിയമലംഘനങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള സാധ്യതയും നല്‍കാത്ത രീതിയില്‍ നിയമം കര്‍ശനമാക്കുന്നത്.

പൊതുമാപ്പിലൂടെ രാജ്യം നല്‍കിയിരിക്കുന്ന അവസരം പ്രയോജനപ്പെടുത്താതെ അനധികൃത താമസക്കാരായി പൊതുമാപ്പ് കഴിഞ്ഞും രാജ്യത്ത് തങ്ങുന്നവര്‍ പിഴയും തടവും നാടുകടത്തലും ഉള്‍പ്പെടെയുള്ളവ അനുഭവിക്കേണ്ടിവരുമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്.

Related Articles

Back to top button