Kerala

തലശ്ശേരി എരഞ്ഞോളിയിൽ പതിനെട്ടുകാരി പുഴയിൽ ചാടി ആത്മഹത്യ ചെയ്തു

കണ്ണൂർ തലശ്ശേരിയിൽ പതിനെട്ടുകാരി പുഴയിൽ ചാടി ജീവനൊടുക്കി. കോടിയേരി സ്വദേശി ശ്രേയയാണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെ പെൺകുട്ടി എരഞ്ഞോളി പാലത്തിനടുത്തുള്ള ബോട്ട് ജെട്ടിയിലേക്ക് നടന്നുപോകുന്നത് പരിസരവാസികൾ കണ്ടിരുന്നു

നാട്ടുകാർ നോക്കി നിൽക്കെയാണ് ശ്രേയ പുഴയിലേക്ക് ചാടിയത്. ഫയർ ഫോഴ്‌സെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Back to top button