കുറ്റക്കാരെ സംരക്ഷിക്കില്ല, എല്ലാ പേരുകളും പുറത്തുവരണം; ആഷിക് അബുവിന്റെ രാജി തമാശയെന്നും ബി ഉണ്ണികൃഷ്ണൻ
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. ഫെഫ്ക പ്രതികരിക്കാൻ വൈകിയത് മൗനം പാലിക്കൽ അല്ലെന്നും ഫെഫ്കയുടെ കീഴിലുള്ള മറ്റ് യൂണിയനുകളുടെ അഭിപ്രായം തേടേണ്ടിയിരുന്നുവെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എല്ലാവരുടെയും പേരുകൾ പുറത്തുവരണമെന്നാണ് ഫെഫ്കയുടെ നിലപാട്.
കുറ്റം തെളിഞ്ഞാൽ എത്ര ഉന്നതനായാലും സംരക്ഷിക്കില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ച ജസ്റ്റിസ് ഹേമക്കെതിരെയും ബി ഉണ്ണികൃഷ്ണൻ വിമർശനം ഉന്നയിച്ചു. നടിമാരുടെ വെളിപ്പെടുത്തൽ ഉണ്ടായ സമയത്ത് തന്നെ ജസ്റ്റിസ് ഹേമ ഇടപെടണമായിരുന്നു. പരാതികൾ അറിഞ്ഞാൽ പോലീസ് കേസ് എടുക്കാനുള്ള വിവരങ്ങൾ സംഘടന തന്നെ മുൻകൈ എടുത്ത് പോലീസിന് കൈമാറും.
ആരോപണം നേരിടുന്നവർ ആരെങ്കിലും അറസ്റ്റ് ചെയ്യപ്പെട്ടാൽ സസ്‌പെൻഡ് ചെയ്യും. അത്തരം കാര്യങ്ങളിൽ ഒത്തുതീർപ്പ് എന്ന സമീപനമില്ല. വനിതകളുടെ പ്രശ്‌നങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകും. ആഷിക് അബുവിന്റെ രാജി തമാശയായി തോന്നിയെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.