Novel

നിൻ വഴിയേ: ഭാഗം 9

രചന: അഫ്‌ന

ഗെറ്റ് കടന്ന പാടെ കാണുന്നത് സിറ്റ് ഔട്ടിൽ ഫോണിൽ നോക്കി ഇരിക്കുന്ന അഭിയെ ആണ്. അതോടെ മുഖത്തു ഉണ്ടായിരുന്ന ചിരി മാഞ്ഞു. അവൾ അപ്പൂട്ടനെ താഴെ വെച്ചു. അവൻ ഓടുന്നത് കണ്ടു ചേച്ചി പുറകെ ഓടി. “ആരിത് ഇഷാനിയോ, ആഹാ അപ്പൂട്ടനും ഉണ്ടല്ലോ “ശബ്ദം കേട്ട് തല ഉയർത്തി നോക്കുമ്പോൾ കാണുന്നത് അവരെയാണ്. “ഇങ്ങു വന്നേ മാമൻ ചോദിക്കട്ടെ “അഭി എടുക്കാനായി കൈ നീട്ടി.

പക്ഷെ ചെക്കൻ പേടിച്ചു ഒരടി പിന്നിലേക്ക് നിന്നു. ” ഇതാണോ മാമി ആ രാക്ഷസൻ ” തൻവിയുടെ അടുത്തേക്ക് ഓടി ദാവണി തുമ്പ് പിടിച്ചു അവന് നേരെ വിരൽ ചൂണ്ടി. തൻവി കണ്ണും മിഴിച്ചു തന്നെ ചുട്ടെരിക്കാൻ പാകത്തിന് നോക്കി നിൽക്കുന്നവനെ നോക്കി…..എനിക്കിനി മരിച്ചാൽ മതി😭😭. എനിക്കെന്തിന്റെ കേടായിരുന്നു…. വഴിയേ വയ്യാ വേലി വലിച്ചു കഴുത്തിൽ ചുറ്റിയ പോലെ ആയല്ലോ😱.

പല്ലു കടിച്ചു കൊണ്ടു പാവാട തുമ്പ് പിടിച്ചിരിക്കുന്നവനെ നോക്കി. “എടാ കുട്ടിചാത്താ നിനക്ക് ഞാൻ വെച്ചിട്ടുണ്ട് 😡”തൻവി അവനെ നോക്കി പിറുപിറുത്തു. ഇതൊക്കെ കണ്ടു ഇഷാനി ചുണ്ട് കൊട്ടി ചിരിച്ചു അപ്പൂട്ടനെ എടുത്തു തോളിലിട്ടു. “എന്നാ ഞാൻ അകത്തേക്ക് ചെല്ലട്ടെ🤭”തൻവിയെ നോക്കി ചിരിച്ചു അവൾ അകത്തേക്കു നടന്നു. “ചേച്ചി ഞാനും കൂടെ “പുറകെ അകത്തേക്ക് ഓടിയതും കയ്യിൽ പിടി വീണു. ഇങ്ങനെ പോയാൽ എന്റെ കൈ ഓടിയും🤕, എങ്ങനെ നോക്കിയാലും വലത്തേ കൈ വെറുതെ വിടില്ല.അവൾ ആലോചിക്കാതിരുന്നില്ല.

“എന്താടി കൊച്ചിനോട് പറഞ്ഞു വെച്ചേക്കുന്നേ 🤨”അഭിയുടെ കനപ്പിച്ചുള്ള ചോദ്യം കേട്ട് അടി മുതൽ നിന്നു വിയർത്തു. “അ…… അ…..ത് ഉണ്ടല്ലോ ഞാ…ൻ ഉണ്ടല്ലോ പിന്നെ 🙄”എന്ത് പറയും എന്നറിയാതെ തപ്പി തടഞ്ഞു പോയി. “ചിക്കി പെറുക്കാതെ നേരെ ചൊവ്വേ പറ തൻവി, അപ്പൂട്ടൻ എന്തിനാ എന്നെ രാക്ഷസൻ എന്ന് വിളിച്ചേ ” “അവൻ കൊച്ചല്ലേ,കുഞ്ഞുങ്ങൾ ആവുമ്പോ ഇതെല്ലാം ഉണ്ടാവും….അതൊക്കെ ഒന്നും അറിയാത്ത എന്നോട് ചോദിച്ചിട്ട് എന്താ കാര്യം😥 “നിഷ്കുവായി നിന്നു.

“പിന്നെ നിന്റെ അടുത്തേക്ക് വന്നാണല്ലോ ചോദിച്ചേ🧐,…”നോട്ടം കണ്ടാൽ തന്നെ പറയാനുള്ളത് പകുതി മറക്കും.വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ല അതിന്റെ ഭാഗമാണ്.ഇവനോടൊക്കെ പറയാൻ പോയ എന്നെ പറഞ്ഞാൽ മതി. “തൻവി ഞാൻ ചോദിച്ചത് കേട്ടില്ലേ ” ഇങ്ങേരെ കൊണ്ടു തോറ്റല്ലോ എന്റീശോരാ 😬…. “അവന് എന്നെയാ ഇഷ്ട്ടം അതുകൊണ്ട് എന്നോട് ഡൌട്ട് ചോദിച്ചു, സൊ സിമ്പിൾ… ഇനിയെങ്കിലും ഞാൻ അകത്തേക്ക് കയറിക്കോട്ടേ ”

ഇനി നിന്നാൽ എല്ലാം കയ്യിൽ നിന്ന് പോകും എന്ന് അറിഞ്ഞപ്പോൾ തന്നെ വേഗം വലിഞ്ഞു. “മ്മ് പൊക്കോ “പിടി വിട്ടു അകത്തേക്ക് കയറി. ഇപ്പൊ എന്തിനാ അകത്തേക്ക് വന്നേ, ഇനി അടുത്ത അടിക്കുള്ള കാരണം തപ്പിയാവും…. മനസ്സിൽ പറഞ്ഞു അടുക്കളയിലേക്ക് വലിഞ്ഞു. ചേച്ചിയും അമ്മായിയും അമ്മാവനും എല്ലാം പത്രത്തിൽ നിറക്കുന്ന തിരക്കിലാണ്. അപ്പൂട്ടൻ അപ്പുറത്തിരുന്നു ചിപ്സ് കഴിക്കുവാണ് തൻവിയെ കണ്ടു ചിരിച്ചു കൊണ്ടു ഒന്ന് അവൾക്ക് നേരെ നീട്ടി.

“ഇന്നാ മാമി അപ്പം ” പെണ്ണ് മൈൻഡ് ചെയ്യാതെ ചുണ്ട് കൊട്ടി തല ചെരിച്ചു. ചെക്കൻ എണീറ്റു പാവാട പിടിച്ചു വലിച്ചു വിളിക്കാൻ തുടങ്ങി. അവൾക്ക് ചിരി വന്നെങ്കിലും പുറത്തു കാണിക്കാതെ നിന്നു. “മാമി ഇത് വാങ്ങ്….. മാമി ” “ഞാൻ അപ്പൂട്ടനോട് പിണക്കാ, ഇനി മിണ്ടില്ല “അതും പറഞ്ഞു തിരിഞ്ഞു നിന്നു. ചെക്കൻ ചക്ക വെട്ടിയിട്ട പോലെ നിലത്തിരുന്നു, ഒരേ കരച്ചിൽ…. കരച്ചിൽ എന്ന് പറഞ്ഞാൽ ഓരോന്നന്നര കരച്ചിൽ.

കാലൊക്കെ നിലത്തടിച്ചു കിടന്നു കരയാൻ തുടങ്ങി. ഇത് കേട്ടാണ് അഭി അടുക്കളയിലേക്ക് വരുന്നത്. “എന്താ…. എന്തിനാ മോൻ കരയണേ”അഭി എടുക്കാൻ വന്നപ്പോൾ തന്നെ ചെക്കന്റെ കരച്ചിൽ ഒന്നൂടെ കൂടി. “അമ്മാ രാക്ഷസൻ എന്നെ തിന്നും, പോകാൻ പറ “കരഞ്ഞു കൊണ്ടു പറഞ്ഞു. ഇത് കേട്ട് തൻവി ചിരി കടിച്ചു പിടിച്ചു തല ഉയർത്തിയതെ ഒള്ളു, തൃപ്തിയായി….

മനുഷ്യനെ കുത്തി കൊല്ലാനുള്ള ദേഷ്യം ഉണ്ട്. കൊച്ചിനെ പറഞ്ഞിട്ട് കാര്യം ഇല്ല സ്വഭാവം വെച്ചു രാക്ഷസാൻ തന്നെയാ…. “നിന്നെ പറഞ്ഞാൽ മതി, അതിനോട് പിണങ്ങി എന്ന് പറഞ്ഞാൽ അവന് സങ്കടമാവില്ലേ തനു “അപ്പൂട്ടനെ തോളിലിട്ട് അവൾക്ക് ഒന്ന് കൊടുത്തു. “ഞാൻ ചുമ്മാ പറഞ്ഞതല്ലേ,”അവൾ കൈ ഉഴിഞ്ഞു ചേച്ചിയേ നോക്കി. ശെരിയാ അപ്പൂട്ടന് ചേച്ചിയെക്കാൾ ഇഷ്ട്ടം തന്നെ തന്നെയാ.

ചേച്ചി പ്രസവിച്ചെന്നെ ഒള്ളു അവനെ ഇതുവരെ കുളിപ്പിച്ചതും ഉറക്കിയതും ഓക്കേ ഞാൻ തന്നെയാ. അവനെ എന്റെ കുഞ്ഞിനെ പോലെയാ ഇതുവരെ കണ്ടിട്ടുള്ളു. ഞാൻ പിണങ്ങി എന്ന് ചുമ്മാ പറഞ്ഞാൽ പോലും അവന്റെ കണ്ണു നിറയും അത് കാണുമ്പോൾ സന്തോഷവും സങ്കടവും ഒരുമിച്ചു വരും…. തൻവി അവന്റെ അടുത്ത് ചെന്നു തല കുനിച്ചു ചെവിയിൽ പിടിച്ചു. “സോറി ഇനി മാമി പിണങ്ങില്ല, പിങ്കി പ്രോമിസ് “അത് കണ്ടു ചെക്കൻ കയ്യടിച്ചു കൊണ്ടു അവളുടെ തോളിലേക്ക് ചാടി കവിളിൽ ഉമ്മവെച്ചു.

“ഇനി അപ്പൂട്ടനോട് പിണങ്ങില്ലല്ലോ “അവൻ ചോദിക്കുന്നത് കേട്ട് ചിരിച്ചു കൊണ്ടു ഇല്ലെന്ന് തലയാട്ടി. അവരുടെ സംസാരം കേട്ട് അഭിയുടെ ചുണ്ടിൽ ചിരി വിരിഞ്ഞു, അവൻ പോലും അറിയാതെ അങ്ങനെ നോക്കി നിന്ന് പോയി. ഇതെല്ലാം ദീപ്തി പുറകിൽ നിന്ന് കാണുന്നുണ്ടായിരുന്നു. അഭിയുടെ ഈ മാറ്റം അവളിലും അത്ഭുതമായിരുന്നു. അവളെ കാണുമ്പോൾ വലിഞ്ഞു മുറുകിയിരുന്ന മുഖം ഇപ്പോൾ എന്തെന്നില്ലാതെ വിടർന്ന പോലെ…

അവൾ മുഷ്ടി ചുരുട്ടി പിടിച്ചു അടുക്കളയിലേക്ക് വന്നു. “എന്താ ഇവിടെ ഒരു ചർച്ച,”ശബ്ദം കേട്ട് എല്ലാവരും അങ്ങോട്ട് നോക്കി.അവളെ കണ്ടതും എല്ലാവരും ചിരിച്ചു കൊണ്ടു വിശേഷം ചോദിക്കാൻ തുടങ്ങി. “അമ്മ വന്നില്ലേ മോളെ “അമ്മായി. “ഇല്ല, ചിലപ്പോൾ ഇന്ന് അച്ഛന്റെ അടുത്തേക്ക് പോകും ” തൻവിയുടെ മുഖം ചുളിഞ്ഞു, അത് അഭി കാണുന്നുണ്ടായിരുന്നു. വേറൊന്നും കൊണ്ടല്ല, അവർ വിദേശത്തേക്ക് പോയാൽ ഇനി മുതൽ ദീപ്‌തി ഇവിടെ ആയിരിക്കും, ചെറുപ്പം തൊട്ടേ അങ്ങനെയാണ്,.

അതുകൊണ്ട് തന്നെയാണ് അഭിയും ദീപ്തിയും പെട്ടന്ന് അടുത്തതും. തൻവിയ്ക്കു സങ്കടം വന്നെങ്കിലും ഉള്ളിലെ വാശി അതിനനുവദിക്കാതെ പിടിച്ചു വെച്ചു. അഭി അടുക്കളയിലേക്ക് അവരുടെ കൂടെ ഓരോന്ന് ചെയ്യാൻ സഹായിച്ചു… പക്ഷെ ഇതെല്ലാം അറിഞ്ഞിട്ടും തൻവി അങ്ങനെ ഒരാളുണ്ടെന്നു പോലും ഗൗനിച്ചില്ല. തൊട്ടടുത്തു അവനുണ്ടെന്ന് അറിഞ്ഞിട്ടും അറിയാതെ പോലും അങ്ങോട്ട് നോക്കരുതെന്ന വാശി അവളിൽ ഉണ്ടായിരുന്നു.

അതിന്റെ കൂടെ ദീപ്തിയും അഭിയും ഇടയ്ക്കുള്ള ചിരിയും സംസാരവും കൂടെ ആയപ്പോൾ തൻവിയ്ക്ക് ദേഷ്യം ഉച്ചിയിൽ എത്തി. “ഞാൻ വാഴില മുറിച്ചു കൊണ്ടു വരാം.അപ്പൂട്ടാ നീ പോരുന്നോ എന്റെ കൂടെ ഇല മുറിക്കാൻ “അവരുടെ സംസാരത്തിൽ തല കൊടുക്കാതെ കത്തി കയ്യിലെടുത്തു. “ഞാനും കൂടെ വരാം “ചേച്ചി “വേണ്ട, നമ്മുടെ പറമ്പിലേക്കല്ലേ ഞാനും ഇവനും കൂടെ പൊക്കോളാം, എന്റെ അപ്പൂട്ടൻ സ്ട്രോങ്ങല്ലേ, അവൻ നോക്കിക്കോളും എന്നെ അല്ലേടാ ചക്കരെ “അവനെ നോക്കി പറഞ്ഞുതും കൈ ഉയർത്തി അതേയെന്ന മട്ടിൽ തലയാട്ടി.

ഇത് കണ്ടു അറിയാതെ അഭിയും ചിരിച്ചു. എന്തോ അവരുടെ കാട്ടി കൂട്ടലുകൾ കണ്ടിരിക്കാൻ തോന്നും. എങ്ങിട്ടെന്നില്ലാതെ ഒഴുകുന്ന ഒരു കുഞ്ഞു തൊടുണ്ട്….. നല്ല തെളിഞ്ഞോഴുകുന്ന വെള്ളമാണ്, വേനൽ കാലമായാലും ഇത് വറ്റാറില്ല….അപ്പുറത്തു വലിയ കൗങ്ങിൻ തൊപ്പാണ് അത് ഞങ്ങളുടെ എല്ലാവരുടെയും പാരമ്പര്യ സ്വത്താണ്. ഉച്ചയാണെങ്കിലും ഇവിടെ നല്ല തണലും ഒരു കുഞ്ഞു തണുപ്പും ഉണ്ടാവും. തൻവി അവിടെയുള്ള ഒരു വലിയ പാറക്കല്ലിന് മുകളിൽ അവനെ കൊണ്ടിരുത്തി.

“അപ്പൂട്ടാ മാമി ഇല മുറിക്കും വരെ ഇവിടുന്ന് എണീറ്റെക്കരുത്, കേട്ടോ ” “മ്മ് “അതിന് മൂളി കൊണ്ടു തലയാട്ടി. “Good boy ” അതും പറഞ്ഞു ഇല മുറിക്കാൻ ഒരുങ്ങി. കുറച്ച് മുറിച്ചു പക്ഷെ പിന്നെ ഉള്ളതൊക്കെ അത്യാവശ്യം ഹൈറ്റും വെയ്റ്റും ഉള്ളതാണ്, അതെല്ലാം നോക്കി അവളൊന്നു നെടുവീർപ്പിട്ടു ദാവണി മടക്കി കുത്തി… ഏന്തി പിടിക്കാൻ നോക്കി പെട്ടന്ന് താൻ വായുവിൽ ഉയരുന്ന പോലെ തോന്നി അവൾ താഴെയ്ക്കു നോക്കി.

തന്നെ ഉയർത്തി പിടിച്ചിരിക്കുന്ന അഭിയെ കണ്ടു കയ്യിൽ ഇരുന്ന കത്തി അറിയാതെ കയ്യിൽ തട്ടി കൈ മുറിഞ്ഞു. “ആഹ് “അവൾ കൈ കുടഞ്ഞു അഭി വേഗം താഴെ ഇറക്കി കൈ പിടിച്ചു മുറിവ് നോക്കി. ഞാ…. ഞ…ൻ നോക്കിക്കോളാം ” തൻവി കൈ ദേഷ്യത്തിൽ എടുത്തു മാറ്റി. “വാശി കാണിക്കല്ലേ തൻവി,കൈ കാണിക്ക് “വേവലാതിയോടെ പുറകിൽ പിടിച്ചിരിക്കുന്ന കൈ മുൻപിലേക്ക് വലിച്ചു.

“വേണ്ടന്നല്ലേ പറഞ്ഞേ, എനിക്കറിയാം എന്ത് ചെയ്യണമെന്ന് “രക്തം വന്നിട്ടും അവനോടുള്ള ദേഷ്യത്തിൽ അതെല്ലാം മറന്നിരുന്നു. “നീ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്, രക്തം പോകുന്നത് കണ്ടില്ലേ “അവൻ ഒച്ചയിട്ടതും പുറകിൽ നിന്നും കരച്ചിൽ കേൾക്കാൻ തുടങ്ങി.നോക്കുമ്പോൾ അപ്പൂട്ടൻ പേടിച്ചു കരയുവാണ്, തൻവി അവനെ ഒന്ന് നോക്കിയ ശേഷം അവന്റെ അടുത്തേക്ക് ഓടി.

“എന്തിനാടാ മാമിടെ പൊന്ന് എന്തിനാ കരഞ്ഞേ “കവിളിൽ പിടിച്ചു മുഖത്തു ചിരി വരുത്തി കൊണ്ടു ചോദിച്ചു. “മാമിയെ ആ രാക്ഷസൻ കാട്ടിലേ…. വേദനിച്ചോ “ചുണ്ട് പിളർന്നു പറയുന്നവനെ നോക്കി പുഞ്ചിരിച്ചു ഇല്ലെന്ന് തലയാട്ടി. ഇതെല്ലാം കേട്ട് അഭിയുടെ മുഖം ദേഷ്യം കൊണ്ടു വലിഞ്ഞു മുറുകി….. “മോൻ നടക്ക് മാമി ഇതെല്ലാം എടുത്തു ഇപ്പൊ വരാവേ “കുഞ്ഞ് അതിന് തലയാട്ടി മെല്ലെ നടന്നു.

തൻവി ഇലയെല്ലാം എടുത്തു നടക്കാൻ ഒരുങ്ങി. അഭി മുൻപിൽ തടസ്സമായി വന്നു നിന്നു….. തൻവി അവനെ ശ്രദ്ധിക്കാതെ മുന്നോട്ട് നടന്നതും അവൻ കൈ നീട്ടി…. “അഭിയേട്ടന്റെ പ്രശ്നം എന്താ, ഇപ്പോ ഞാൻ ആയിട്ട് ഇപ്പോ ഒരു പ്രശ്നത്തിനും വരുന്നില്ലല്ലോ.പിന്നെ എന്തിനാ ഓരോന്ന് പറഞ്ഞു വീണ്ടും പ്രശ്നം ഉണ്ടാക്കുന്നെ “അവൾ ദയനീയമായി നോക്കി. ദേഷ്യപ്പെട്ടു കൊണ്ടല്ലാതെ തന്നോട് ഇതുവരെ സംസാരിച്ചിട്ടില്ല.

എപ്പോ നോക്കിയാലും തന്നോടുള്ള വെറുപ്പ് മാത്രമേ ആ മുഖത്തു കണ്ടിട്ടുള്ളു.വേറെ ആരോടും ഇതുപോലെ അല്ല പെരുമാറുന്നത്. എല്ലാം മനസ്സിലാക്കി വരുമ്പോൾ വീണ്ടും കുത്തി നോവിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. അവൾ പറയുന്നത് കേട്ട് അഭി അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി. ഇത്രയും കാലം തന്നെ കാണുമ്പോൾ താമര പോലെ വിടർന്ന കണ്ണുകൾ ഇപ്പൊ കാണുന്നില്ല…. അവിടെ ഇപ്പൊ വെറുപ്പ് മാത്രം……

തൻവി വേറെ ഒന്നും മിണ്ടാതെ അവനെ മറികടന്നു അടുക്കള ഭാഗത്തേക്ക്‌ നടന്നു. “നീ ഇതെവിടെ ആയിരുന്നു, അപ്പൂട്ടൻ പറഞ്ഞു നിന്നെ രാക്ഷസൻ എന്തോ ചെയ്‌തെന്ന് “ചേച്ചി ചോദിക്കുന്നത് കേട്ട് ചിരിചെന്നു വരുത്തി. പക്ഷെ അവളുടെ മുഖ ഭാവം കണ്ടു ഇഷ്നിയ്ക്ക് എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് അടിച്ചു. അവളെ ഒന്ന് വീക്ഷിച്ച ശേഷം പുറകിൽ പിടിച്ച കൈ മുൻപിലേക്ക് വലിച്ചു…..

“ഈശ്വരാ ഇതെങ്ങനെ, ഞാൻ അപ്പൊയെ പറഞ്ഞതാ ഞാൻ കൂടെ വരാം എന്ന്, ഇപ്പൊ കണ്ടില്ലേ കൈ മുറിഞ്ഞിരിക്കുന്നത് “മുറിവ് കണ്ടപാടെ ആള് കിടന്നു സെന്റി അടിക്കാൻ തുടങ്ങി.ഇത് കേട്ട് അമ്മാവന്റെ വകയും അമ്മായിയുടെ വകയും വേറെയും. ഈ ഒരു കുഞ്ഞു മുറിവിനാണ് ഇത്രയും പ്രഹസനം,😬…. അവൾ ചിന്തിച്ചു പോയി. അമ്മായി ബന്റെജ് വെച്ചു തന്നു. “ഇതൊന്നും ഇഷ്ട്ടപ്പെടാതെ ദീപ്തി ചവിട്ടി തുള്ളി അകത്തേക്ക് കയറി പോയി.

അഭി മുറിയിൽ ഓരോന്ന് ആലോചിച്ചു ഇരിക്കുവാണ്….. ആള് ഇവിടെ ഒന്നും അല്ല. “അഭി “ദീപ്തി മുറിയിലേക്ക് കയറി. “മ്മ് എന്താ “അവൻ ഗൗരവത്തിൽ തന്നെ ചോദിച്ചു. “എല്ലാവരും കൂടെ എന്തിനാ ആ തൻവിയെ ഇങ്ങനെ തലയിൽ കയറ്റി വെച്ചേക്കുന്നേ, കൊച്ചു കുട്ടി ഒന്നും അല്ലല്ലോ ഇങ്ങനെ കൊഞ്ചിക്കാൻ “അവൾ ദേഷ്യത്തിൽ ബെഡിൽ ഇരുന്നു ഷീറ്റിൽ മുഷ്ടി ചുരുട്ടി.ആദി ഒന്നും മിണ്ടിയില്ല എല്ലാം കേട്ടു നിന്നു.

“നീ എന്താ ഒന്നും മിണ്ടാത്തെ, ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ ” “കേൾക്കുന്നുണ്ട്, നീ നിന്റെ കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി. അവൾ വന്നപോലെ തിരിച്ചു പൊക്കോളും “അവൻ പുസ്തകത്തിലേക്ക് നോക്കി അവളോടായി പറഞ്ഞു. “നിന്നോടൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല”അവൾ മുഖം തിരിച്ചു. കുറച്ചു സമയം കഴിഞ്ഞു എല്ലാവരെയും ഫുഡ്‌ കഴിക്കാൻ വിളിച്ചു. തൻവി നേരെത്തെ ഇരുന്നിരുന്നു.ദീപ്തിയും അഭിയും ഒരുമിച്ചു ഇറങ്ങി വരുന്നത് അറിഞ്ഞിട്ടും നോക്കാൻ മനസ്സ് അനുവദിച്ചില്ല….

ഉള്ളിൽ കീറി മുറിയുന്നുണ്ടെങ്കിലും അത് കാര്യമാക്കിയില്ല. ഇറങ്ങി വരുമ്പോഴും തങ്ങളെ നോക്കാതെ ഇരിക്കുന്നവളിൽ തന്നെയായിരുന്നു അവന്റെ നോട്ടം.ഇതെല്ലാം പകയോടെ ദീപ്തി നോക്കി കാണുവായിരുന്നു. അഭി ഒന്നും ചിന്തിക്കാതെ തൻവിയുടെ അപ്പുറത്തു ചെന്നിരുന്നു…പാവാടയിൽ ആരോ ഇരുന്നതറിഞ്ഞു അത് വലിക്കാനായി നോക്കിയതും അടുത്തിരിക്കുന്നവനെ കണ്ടതും നെഞ്ചിൽ മിന്നാലേറ്റ പോലെ രണ്ടു പേരുടെയും കണ്ണുകൾ പരസ്പരം ഇടഞ്ഞു………….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button