Kerala

അൻവറിന്റെ ആരോപണത്തിന് പിന്നാലെ സർക്കാരിൽ തിരക്കിട്ട ചർച്ചകൾ; ഡിജിപിയും മുഖ്യമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച

പിവി അൻവർ എംഎൽഎയുടെ ആരോപണങ്ങൾക്ക് പന്നാലെ തിരക്കിട്ട ചർച്ചകളുമായി സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബും കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിൽ ചർച്ച നടത്തി. എഡിജിപി അജിത് കുമാറും മുഖ്യമന്ത്രിയെ കാണും. അജിത് കുമാർ കാര്യങ്ങൾ വിശദീകരിച്ച ശേഷം ഡിജിപി വീണ്ടും മുഖ്യമന്ത്രിയെ കാണും.

അജിത് കുമാറിനെതിരെ അന്വേഷണം വേണമോയെന്ന് ചർച്ചകൾക്ക് ശേഷം തീരുമാനിക്കും. അൻവർ പരാതി നൽകിയാൽ ഉന്നതസമിതി അന്വേഷണം വേണ്ടി വരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനത്തിനായാണ് മുഖ്യമന്ത്രി കോട്ടയത്ത് എത്തിയത്. ഡിജിപി എസ് ദർവേസ് സാഹിബും എഡിജിപി അജിത് കുമാറും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. എഡിജിപി അജിത് കുമാർ, പത്തനംതിട്ട എസ് പി സുജിത് ദാസ്, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി എന്നിവർക്ക് നേരെയാണ് അൻവറിന്റെ ആരോപണങ്ങൾ വന്നത്.

Related Articles

Back to top button