Kerala

എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റും; പകരം മൂന്ന് പേർ പരിഗണനയിൽ

ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാറിനെ തൽസ്ഥാനത്ത് നിന്ന് മാറ്റും. ക്രമസമാധാന ചുമതലയിലേക്ക് എഡിജിപി എച്ച് വെങ്കിടേഷ്, ബൽറാം കുമാർ ഉപാധ്യായ, മനോജ് എബ്രഹാം എന്നീ പേരുകളാണ് സർക്കാരിന്റെ പരിഗണനയിലുള്ളത്. പിവി അൻവർ ഉയർത്തിയ ആരോപണത്തിന് പിന്നാലെയാണ് അജിത് കുമാറിനെ നീക്കുന്നത്

ചുമതലകളിൽ നിന്നും മാറി നിൽക്കുമെന്ന് അജിത് കുമാർ കോട്ടയത്ത് നടന്ന പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സൂചന നൽകിയിരുന്നു. താൻ കൊണ്ടുവന്ന പരിഷ്‌കാരങ്ങൾ അജിത് കുമാർ എണ്ണിയെണ്ണി പറഞ്ഞു. ഇനിയിതൊന്നും പറയാൻ കഴിഞ്ഞേക്കില്ലെന്ന മുഖവുരയോടെയായിരുന്നു അജിത്കുമാറിന്റെ പ്രസംഗം

തനിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ ഡിജിപിക്ക് താൻ തന്നെ കത്ത് നൽകിയെന്ന് അജിത് കുമാർ വ്യക്തമാക്കിയിരുന്നു. മാറി നിൽക്കുമോയെന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചുമില്ല

Related Articles

Back to top button