Novel

നിശാഗന്ധി: ഭാഗം 11

രചന: ദേവ ശ്രീ

ഒരുമാസങ്ങൾക്കപ്പുറം…….

 

അന്നൊരു ഞായറാഴ്ച വൈകുന്നേരത്ത് ശ്രീനന്ദ മഹിക്കുള്ള കോഫീയും പരിപ്പ്വടയും തയ്യാറാക്കി മേശമുകളിൽ വെച്ചു….

ഹാളിൽ അവൻ വലിച്ചു വാരിയിട്ട സാധനങ്ങൾ അടുക്കി വെക്കുകയായിരുന്നു….

മഹി ടി വിയും കണ്ട് ചായയും കുടിച്ച് പരിവടയും കടിച്ചു ആസ്വദിച്ചു ഇരുപ്പാണ്…..

ഫോൺ ബെല്ലടിച്ചതും അവൻ സ്ക്രീനിലേക്ക് നോക്കി….
അൺനോൺ നമ്പറാണ്….

അവൻ ആൻസർ ബട്ടൺ പ്രെസ്സ് ചെയ്തു ലൗഡ് സ്പീക്കറിൽ ഇട്ടു സംസാരിക്കാൻ തുടങ്ങും മുൻപേ അവിടെ നിന്നും സംസാരിച്ചിരുന്നു….

” ഹലോ മഹിയേട്ടാ…
ഞാനാ ശ്രീലക്ഷ്മി…. ”
അടക്കി പിടിച്ച സ്വരം…..

ശ്രീനന്ദ ചെയ്യുന്ന ജോലി പെട്ടൊന്ന് നിർത്തി….

” എന്താ ശ്രീലക്ഷ്മി….? ”

” മഹിയേട്ടാ… ഞാൻ പീരിയഡ്സ് ആയിട്ടില്ല… ഇന്ന് ടെസ്റ്റ്‌ ചെയ്തപ്പോൾ ഞാൻ പ്രെഗ്നന്റ് ആണ്….
മഹിയേട്ടാ… എന്റെ വയറ്റിൽ നമ്മുടെ കുഞ്ഞുണ്ട്…. ”
ശ്രീലക്ഷ്മി സന്തോഷത്തിന്റെ കൊടുമുടിയിലാണെന്ന് അവളുടെ സംസാരം കേട്ടാൽ മനസിലാക്കാം….

” ശ്രീലക്ഷ്മി, നീ ആ ഗോപി സാറിന്റെ ഹോസ്പിറ്റലിൽ പോയി അവിടുത്തെ ഗൈൻ ഡോക്ടർ രജനിയെ കാണൂ… ഞാൻ പറഞ്ഞിട്ടാണെന്ന് പറഞ്ഞാൽ മതി…. ”

” മഹിയേട്ടൻ ഇപ്പൊ നാട്ടിലേക്ക് വരുമോ…? ”
പ്രതീക്ഷയെക്കാൾ ഏറെ പ്രണയത്തോടെ പറഞ്ഞവൾ….

“എനിക്ക് ലീവ് ഇല്ല ശ്രീലക്ഷ്മി….”

“ഇത് അധികക്കാലം ഒളിപ്പിച്ചു വെക്കാൻ കഴിയില്ലല്ലോ…”
ശ്രീലക്ഷ്മി ആകുലയായി….

” നീ ഇപ്പൊ അതെക്കുറിച്ച് ഒന്നും ആലോചിക്കേണ്ട….
എല്ലാം ശരിയാകും..
നാളെ തന്നെ നീ ഹോസ്പിറ്റലിൽ പോവണം….
പോയി വന്നെന്നെ വിളിച്ചാൽ മതി…..”
അത്രേം പറഞ്ഞവൻ കട്ട്‌ ചെയ്തു……

മുന്നിൽ തുണികൾ അടുക്കി വെക്കുന്നവളെ നോക്കി…..

ഡോക്ടർ രജനിയുടെ നമ്പർ എടുത്തു ഫോൺ ചെവിയോട് ചേർത്ത് വെച്ചു…..

” ഹലോ മാഡം….. ”

” എന്താണ് മഹാദേവൻ സാറെ…..
കുറെ ആയാലോ വിളിച്ചിട്ട്…. ”
ഡോക്ടർ രജനി കുശലം പോലെ പറഞ്ഞു….

” ഓരോ തിരക്കല്ലേ…..
ഡോക്ടർ ഒരു ഉപകാരം ചെയ്യണം….”

“എന്തെ വീണ്ടും പണി പറ്റിച്ചോ…..
ഇതൊക്കെ ശ്രദ്ധിക്കണ്ടെ… ഇതു തന്നെ എഴെട്ടണം കഴിഞ്ഞു….
ഇനി മീനാക്ഷിയുടെ ഹെൽത്തിന് തന്നെ പ്രശ്നം ആകും…..”

 

” ഡോക്ടർ മീനാക്ഷിക്കല്ല…
ശ്രീലക്ഷ്മി… 18 വയസ്സ്….
അവൾ അറിയാതെ വേണം…. ”
മഹിയുടെ വാക്കുകൾക്ക് കാതോർത്ത ശ്രീനന്ദയുടെ മനസ്സിൽ സംശയങ്ങൾ കുമിഞ്ഞു കൂടി……

 

” തിരക്കാണെലും നിനക്ക് ഇതിനൊക്കെ സമയം ഉണ്ടല്ലെ…. ”
അർത്ഥം വെച്ച ചിരിയോടെ പറഞ്ഞവർ……

” പേയ്‌മെന്റ് കൂടും… കൊച്ചു പെണ്ണാ…. ”
ഡോക്ടർ ഗൗരവക്കാരിയായി….

 

” ചെയ്തേക്കാം…..
എത്ര വേണേലും ചെയ്തേക്കാം….
ഇത് മുന്നോട്ട് കൊണ്ട്പോയാൽ ഒരു തലവേദനയാണ്….”

” എന്നാൽ ശരി…. ”
ഫോൺ കട്ട്‌ ചെയ്യുമ്പോൾ മഹിയൊന്ന് നെടുവീർപ്പിട്ടു…..

മനസ്സിൽ മീനാക്ഷിയും അവളുടെ വയറ്റിൽ രൂപം കൊണ്ട തന്റെ ഭ്രൂണങ്ങളെയും ഓർത്തവൻ…..

മീനാക്ഷിയുടെ ഉദരത്തിൽ തന്റെ കുഞ്ഞുണ്ടെന്ന് പറഞ്ഞു സന്തോഷിച്ച മീനാക്ഷി….
പിന്നീട് ഏറെ ദുഃഖത്തോടെ അതിനെ വേണ്ടെന്ന് വെച്ചവൾ….

കണ്ണൊന്നു ചിമ്മി തുറന്നവൻ…..

ശ്രീലക്ഷ്മി ഗർഭിണിയാണെന്ന സംശയം ശ്രീനന്ദയിൽ ആവലാതി തീർത്തു….
അങ്ങനെയെങ്കിൽ അവളെയും കുഞ്ഞിനെയും ഇയാൾ സ്വീകരിക്കില്ല….
തന്റെ ഭാഗം വിജയിക്കാൻ, ആഗ്രഹിച്ചത് നേടിയെടുക്കാൻ എന്തും ചെയ്യും ശ്രീലക്ഷ്മി….
അവൾക്ക് കല്യാണ ദിവസം ഓർമ വന്നു….
ശ്രീനന്ദയെ ബലമായി വലിച്ചഴച്ചു പോകുന്നവൾ….

 

പിന്നിൽ അളനക്കം തോന്നിയതും ശ്രീനന്ദ ഞെട്ടി തിരിഞ്ഞു….

ഫോണും കയ്യിലിട്ട് കറക്കികൊണ്ടു മഹി….

” അറിഞ്ഞോ നീ…..
നിന്റെ അമ്മാവന്റെ മകൾ ശ്രീലക്ഷ്മിക്ക് ഗർഭം….

 

അവള് പറയുന്നു എന്റെ കുഞ്ഞാണെന്ന്….
അല്ലെങ്കിൽ തന്നെ കണ്ടവൻമാരുടെ കുഞ്ഞിന്റെ തന്തയാവേണ്ട ഗതികേട് മേലെപ്പാട്ട് മഹാദേവനില്ല…..

കണ്ടപാടെ എനിക്ക് വേണ്ടി ഉടുത്തു തുണി അഴിച്ചവൾ ആർക്കൊക്കെ മുന്നിൽ എങ്ങനെയെന്നൊക്ക ആർക്കറിയാം…….
പാടത്തു പോലും പരിസരം നോക്കാതെ എന്റെ കൂടെ കിടന്നവളാ….
കാമം മൂത്തു നടക്കുന്നവൾ…..

അല്ലെങ്കിൽ തന്നെ ആരോടാ ഞാൻ പറയണത്…. എന്തെങ്കിലും മിണ്ടിയാൽ വായയിൽ നിന്നും മുത്തു കൊഴിഞ്ഞു പോകും എന്ന് കരുതുന്നവളോടോ….”

ദേഷ്യത്തിൽ മഹി മുറി വിട്ടിറങ്ങുമ്പോൾ ശ്രീനന്ദ മഹി മുൻപ് പറഞ്ഞകാര്യങ്ങളിലായിരുന്നു…..

അന്ന് എത്ര സന്തോഷത്തോടെയും സ്നേഹത്തോടെയുമാണ് അയാൾ ശ്രീലക്ഷ്മിയോട് സംസാരിച്ചത്…
ഇന്ന് അവളൊരു തടസ്സമാവും എന്ന് തോന്നിയപ്പോൾ തന്ത്രപൂർവ്വം അവളെ മോശപ്പെട്ടവളാക്കി ഒഴിവാക്കുന്നു….
നാളെ തന്റെയും മീനാക്ഷിയുടെയും താരയുടെയും ആരോഹിയുടെയും അവസ്ഥ ഇതൊക്കെ തന്നെയായിരിക്കും…..
അവർക്കെല്ലാം വീടുണ്ട്… വീട്ടുക്കാരുണ്ട്…
തനിക്കോ….
ആരുമില്ല….

 

 

ഇങ്ങനെയൊരാളുടെ കൂടെ ജീവിക്കാൻ മാത്രം എന്ത് തെറ്റാ ചെയ്തതെന്ന് പോലും അവൾക്കറിയില്ല…..

മരിച്ചാലോ എന്ന് പോലും തോന്നുന്നു…
ഞാനുമൊരു മനുഷ്യ ജന്മമല്ലേ…
ചിലതെല്ലാം എങ്കിലും ഈ ജീവിതത്തിൽ എനിക്കും അനുഭവിക്കണ്ടേ….

ആരുടെയൊക്കെയോ പ്രിയപ്പെട്ടവളായി,
ആരുടെയൊക്കെയോ സ്നേഹ തലോടൽ അനുഭവിക്കാനൊരു കുട്ടിയെ പോലെ മോഹം….
ചുറ്റും തീർത്ത സ്നേഹമതിലിൽ ജീവിക്കാൻ ആർക്കാണ് ഇഷ്ടമില്ലാതെ ഇരിക്കുക….
സ്നേഹത്തിന്റെ രുചിയെന്തന്നറിയാൻ, നിറമെന്തെന്ന് അറിയാൻ, അതിന്റെ മണമറിയാൻ വല്ലാത്തൊരു കൊതി തോന്നിയവൾക്ക്….
അല്ലെങ്കിലും അവനവനെ സംബന്ധിക്കുന്ന സ്നേഹങ്ങളിലും ഓർമകളിലും ആശകളിലും തന്നെയാണ് ഏറെക്കുറെ മനുഷ്യനും മുന്നോട്ട് ഓടുന്നത്…
അതെ ഈ ജന്മം ശ്രീനന്ദ സ്നേഹം തേടിയുള്ള യാത്രയിലാണ്…
ഇന്നോളം കണ്ടിട്ടില്ലാത്ത അനുഭവിച്ചിട്ടില്ലാത്ത സ്നേഹം കിട്ടാൻ വേണ്ടിയുള്ള യാത്ര…..
യാത്രക്കൊടുവിൽ അവൾക്ക് ലക്ഷ്യസ്ഥാനം കണ്ടെത്താൻ കഴിയട്ടെ…..

 

🍃🍃🍃🍃🍃🍃🍃🍃

വേസ്റ്റ് എടുക്കാൻ വന്നവർക്ക് കവറിൽ വെച്ച വേസ്റ്റ് കൊടുക്കാൻ മറന്നു പോയ ശ്രീനന്ദ വേഗത്തിൽ ഡോർ തുറന്നു ചുറ്റും നോക്കി….
ഇവിടെ വന്നതിൽ പിന്നെ ആദ്യമായി ഇന്നാണ് ശ്രീനന്ദ ആ ഡോറിന് വെളിയിൽ ഇറങ്ങുന്നത്….

രണ്ടു സൈഡിലും വഴിയാണ്…
ആരെയും കാണുന്നതുമില്ല….

” എടോ വേസ്റ്റ് ആണെങ്കിൽ ആ ബാസ്‌ക്കറ്റിലേക്ക് വെച്ചേക്ക്…
അവര് മുകളിലെ നിലയിലേക്ക് പോയിട്ടുണ്ടാകും…. ”
ആരുടെയോ ശബ്ദം കേട്ട് ശ്രീനന്ദ കയ്യിലെ കവർ മുറുക്കി പിടിച്ചു…..

ത്രീ ഫോർത്തും ബനിയനും ഇട്ട് കഴുത്തിനു താഴെ മുടി ഇറങ്ങി കിടക്കുന്നു…
വലതുകയ്യിൽ പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്…. ഇടതു കയ്യിൽ ഊന്ന് വടിയുമായി നിൽക്കുന്നവളെ നോക്കി ശ്രീനന്ദ വേസ്റ്റ് ബക്കറ്റിലേക്ക് ഇട്ടു…..

” ഇവിടെ പുതിയ ആളാണോ…. ”

ശ്രീനന്ദ തലയാട്ടി…..

” ഞാൻ സെലിൻ… ഇവിടെ ഇൻഫോപാർക്കിലാണ്… ഒരു ആക്‌സിഡന്റ്… മൂന്നു മാസം ലീവ് പറഞ്ഞു…
ഏതാ ഫ്ലാറ്റ്…. ”
നിർത്താതെ സംസാരിക്കുന്നവളെ കാണെ ഭയം തോന്നി ശ്രീനന്ദക്ക്…..


ഞാൻ… ഈ ഫ്ലാറ്റിൽ…. ”
അവൾ വിക്കി….

 

” മഹാദേവന്റെ ഫ്ലാറ്റിലാണോ….
മഹാദേവന്റെ ആരാ…. ”

” വേല… വേലക്കാരിയാണ്….. ”
പറഞ്ഞവൾ അകത്തേക്ക് നടന്നു….

വെപ്രാളത്തിൽ പോകുന്നവളെ നോക്കി സെലിൻ അന്തം വിട്ടു പോയി…
” ഇതെന്താ ഈ കൊച്ച് ഇങ്ങനെ…. ”
സ്വയം പിറുപിറുത്തവൾ തിരിഞ്ഞു നടന്നു…..

പിന്നീട് ഒരിക്കൽ പോലും ശ്രീനന്ദയെ ആ ഫ്ലാറ്റിന് വെളിയിൽ കണ്ടില്ല എന്നോർത്ത് സെലിൻ……………തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button