Kerala

ബലാത്സംഗ കേസിൽ സിദ്ധിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ലൈംഗികാതിക്രമ കേസിൽ പ്രതിയായ നടൻ സിദ്ധിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരായ ആരോപണത്തിൽ ഗൂഢാലോചനയുണ്ടെന്നാണ് സിദ്ധിഖിന്റെ വാദം. കേസ് നിലനിൽക്കില്ലെന്ന് ബോധ്യമായപ്പോഴാണ് നേരത്തെ ഉന്നയിക്കാത്ത ബലാത്സംഗ ആരോപണം ഇപ്പോൾ പറയുന്നതെന്നും സിദ്ധിഖ് പറയുന്നു

നേരത്തെ സോഷ്യൽ മീഡിയ വഴി ഈ യുവനടി തനിക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. അന്ന് പക്ഷേ ബലാത്സംഗ ആരോപണമുണ്ടായിരുന്നില്ല. ഇപ്പോഴാണ് ബലാത്സംഗ ആരോപണം ഉന്നയിക്കുന്നത്. ഇതിൽ ഗൂഢാലോചനയുണ്ട്. ഹർജിയിൽ തീർപ്പാകും വരെ അറസ്റ്റ് തടയണമെന്നും സിദ്ധിഖ് ആവശ്യപ്പെടുന്നു

അതേസമയം മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ഹർജിയിൽ ഇന്ന് ഉത്തരവുണ്ടായേക്കും. ജാമ്യം നൽകരുതെന്നും മുകേഷിനെ കസ്റ്റഡിയിൽ എടുക്കേണ്ടതുണ്ടെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്.

Related Articles

Back to top button