Novel

പ്രണയമായ്: ഭാഗം 18

രചന: ശ്രുതി സുധി

അങ്ങനെ കാത്തിരുന്നു ലക്ഷ്മിയുടെ പിറന്നാൾ ദിവസം വന്നെത്തി… ഒരുപാട് കാര്യങ്ങൾ വിചാരിച്ചിരുന്നതാണ്…. പക്ഷേ ഒന്നും നടന്നില്ല… ജോലി സംബന്ധമായി രണ്ടാഴ്ച ഒന്നു മാറി നിൽക്കേണ്ടി വന്നു… കൃത്യം പിറന്നാൾ തലേന്നാണ് എത്തിയത്…

പിറന്നാൾ ദിനം രാവിലെ തന്നെ ലക്ഷ്മിയെയും കൂട്ടി അമ്പലത്തിൽ പോയിരുന്നു….. അറിഞ്ഞും അറിയാതെയും ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് ഇതുവരെ… എല്ലാത്തിനും പൊറുക്കണമേ എന്നു മനമുരുകി പ്രാർത്ഥിച്ചു…ഇന്നുതന്നെ എല്ലാ പ്രശ്നങ്ങളും തീർത്തു ഒരുമിച്ചൊരു സന്തോഷ ജീവിതം തുടങ്ങണം എന്നു തന്നെ വിചാരിച്ചു അവിടെ നിന്നും തിരിച്ചു… പക്ഷേ….യാത്രയിൽ ഉടനീളം രണ്ടുപേരും മൗനമായിരുന്നു..

തിരിച്ചു ഞാൻ ഓഫീസിലേക്കും ലക്ഷ്മി കോളേജിലേക്കും പോയി…ഫ്രണ്ട്സിനു ചിലവ് കൊടുത്തോളു എന്നും പറഞ്ഞു കാശ് കൊടുത്തപ്പോൾ ആദ്യം മേടിക്കാൻ കൂട്ടാക്കിയില്ല എങ്കിലും അവസാനം നിർബന്ധിച്ചു കൊടുത്തു..

ഉച്ചയ്ക്ക് ശേഷം ലീവ് ആക്കി നേരെ വീട്ടിലേക്കു പോന്നു…. വൈകുന്നേരത്തിനു മുന്നേ തന്നെ ലക്ഷ്മിയുടെ അമ്മാവനും ആന്റിയും മാളുവും കണ്ണനും കൂടെ അപ്പച്ചിയും ഭർത്താവും പിന്നേ രാധികേച്ചിയുടെ അച്ഛനും അമ്മയും വന്നിരുന്നു…. അവര്കാണെങ്കിൽ ലക്ഷ്മിയെ വലിയ കാര്യമാണ്… എല്ലാവരെയും വിളിച്ചു ഏർപ്പാട് ചെയ്തിരുന്നു നേരത്തെ…

അമ്മയുടെ പിറന്നാൾ ആണെന്നും പറഞ്ഞു അമ്മു നിലത്തൊന്നും അല്ലായിരുന്നു… വൈകിട്ട് ലക്ഷ്മിയോട് ട്യൂഷൻ എടുക്കാൻ പോകണ്ട എന്നു പറഞ്ഞിരുന്നു… അതുകൊണ്ട് തന്നെ അഞ്ചുമണി കഴിഞ്ഞപ്പോഴേക്കും ആളെത്തി…

അതിനിടയിൽ മറ്റൊരു സംഭവം കൂടെ ഉണ്ടായിരുന്നു… അന്ന് ലക്ഷ്മിയെ കൂട്ടികൊണ്ട് വന്ന അന്ന് തന്നെ അവിടെ അമ്മാവന്റെ വീട്ടിൽ ആകെ വഴക്കായി ബഹളമായി…. ഞാൻ മാളുവിനോട് പറഞ്ഞ കാര്യങ്ങൾ മാളു വള്ളിപുള്ളി വിടാതെ അമ്മാവനോടും കണ്ണനോടും പറഞ്ഞിരുന്നു… അതിന്റ പേരിൽ ഉണ്ടായ വഴക്കിനു അവസാനം ആന്റി അവിടന്നും വഴക്കിട് വീട്ടിലേക്കു പോയി… ഇവര് പോയി വിളിച്ചെങ്കിലും അവിടുള്ളവരെല്ലാം ഇവരെ അപമാനിച്ചു വിട്ടു.. കുറച്ചു നാൾ ആന്റി അവിടെത്തന്നെ ആയിരുന്നു… കുറേ കഴിഞ്ഞപ്പോഴേക്കും അവരുടെ ഒക്കെ സ്വഭാവം മാറാൻ തുടങ്ങി… അതു ആന്റി ഒട്ടും പ്രതീക്ഷിച്ചിരുന്നെ ഇല്ല… അവസാനം നിവൃത്തി ഇല്ലാതെ അവിടെ നിന്നും ഇറങ്ങേണ്ടി വന്നു… അങ്ങനെ തിരിച്ചു അമ്മാവന്റെ അടുത്ത് തന്നെ എത്തിപ്പെട്ടു… ഇപ്പൊ ആൾക്ക് ചെയ്ത കാര്യങ്ങളിൽ ഒക്കെ വല്ലാത്ത കുറ്റബോധം ഉണ്ട് കേട്ടോ… ആളാകെ മാറിപ്പോയി… എങ്കിലും അധികം അടുക്കാനും അടുപ്പിക്കാനും പോയില്ല…..

ഇവരൊക്കെ വരുന്ന കാര്യം ഒന്നും ലക്ഷ്മിക് അറിയില്ലായിരുന്നു… അതുകൊണ്ട് തന്നെ എല്ലാരേയും ഒരുമിച്ചു കണ്ടപ്പോൾ ആൾക്കാകെ സന്തോഷം ആയിരുന്നു….

ലക്ഷ്മി ആണെങ്കിൽ എല്ലാവരോടും കൂടെ ഇരുന്നു വർത്തമാനം… ഞാൻ ആണെങ്കിൽ ആ പെണ്ണിനെ ഒന്നു ഒറ്റയ്ക്കു കിട്ടാനായി ഇവിടിരുന്നു വെപ്രാളം കൂട്ടിയിട്ടു ആൾക്കാണെങ്കിൽ ഒരു മൈൻഡും കൂടെ ഇല്ല…

ആറുമണി ഒക്കെ കഴിഞ്ഞപ്പോഴേക്കും കേക്ക് കട്ട്‌ ചെയ്യാൻ വേണ്ടി ലക്ഷ്മിയോട് ഡ്രസ്സ്‌ മാറി വരാൻ പറഞ്ഞു മുറിയിലേക്കു വിട്ടു… ഞാൻ പതിയെ കൂടെ ചെന്നപ്പോഴേക്കും ആളു ഫ്രഷ് ആകാൻ ടോയ്‌ലെറ്റിൽ കയറി…. വേഗം ഞാൻ ലക്ഷ്മിക് കൊടുക്കാനായി മേടിച്ച സാരി കൈയിൽ എടുത്തു.. ഫ്രഷ് ആയി വരുമ്പോൾ ഈ സാരി ഉടുക്കാൻ പറയണം എന്നു കരുതി നിൽക്കുമ്പോഴാണ് അമ്മ വന്നു വിളിക്കുന്നത്… ഭക്ഷണം കാറ്ററിംഗ്കാരോട് ആണ് പറഞ്ഞിരുന്നത്… അവര് വന്നിട്ടുണ്ട് എന്നു പറഞ്ഞിട്ട് പോയി… ഞാൻ വേഗം ആ സാരി ബെഡിൽ വച്ചു… താഴേക്കു പോയി…

കാറ്ററിംഗ്കാര് കൊണ്ടുവന്ന ഭക്ഷണം എടുത്തുവച്ചു അവര്കുള്ള കാശും കൊടുത്തു കഴിഞ്ഞപ്പോഴാണ് ലക്ഷ്മിയെ താഴേക്കു അമ്മ വിളിച്ചത്…. എന്റെ ഹൃദയം പടാപടാന്നു മിടിക്കുകയായിരുന്നു….

ഞാൻ ആദ്യമായാണ് ലക്ഷ്മിക്ക് ഒരു സാരി വാങ്ങി നൽകുന്നത്…. അതും ഒരുപാട് ആഗ്രഹത്തോടെ ഒരുപാട് ഇഷ്ടപ്പെട്ടു……. അവൾ അതുടുത്തു മന്ദം മന്ദം ആ സ്റ്റെപ് ഇറങ്ങി വരുന്ന കാഴ്ച ഓർത്തു കോരിത്തരിച്ചു നിൽക്കുമ്പോഴാണ് എന്നെ ധര്മസങ്കടത്തിൽ ആക്കി വേറേതോ ഒരു സാരി ഉടുത്തു ലക്ഷ്മി സ്റ്റെപ് ഇറങ്ങി വരുന്നത്…

വല്ലാത്തൊരടി കിട്ടിയപോലായിരുന്നു…. അതുവരെ ഉണ്ടായിരുന്ന എല്ലാ സന്തോഷവും അതോടെ ഇല്ലാതായി.. മനസ്സ് വല്ലാതെ ദുഃഖത്തിൽ ആണ്ടു… വേഗം അവിടന്ന് മാറി പോർച്ചിൽ കിടന്ന കാറിനകത്തു കയറി കണ്ണുകൾ അടച്ചു ഇരുന്നു അൽപനേരം… ആകെ ഒരു വിഷമം…

അൽപ നേരം കഴിഞ്ഞപ്പോൾ അച്ഛൻ വന്നു വിളിച്ചു…അച്ഛന്റെ പുറകെ ചെന്നപ്പോൾ എല്ലാവരും എന്നെ കാത്തിരിക്കുക ആയിരുന്നു… എല്ലാവരെയും നോക്കി പുഞ്ചിരിച്ചു ലക്ഷ്മിയുടെ അടുത്ത് ചെന്നു നിന്നു… ആ കണ്ണുകൾ എന്റെ നേർക്കു തന്നെ നീണ്ടു… ഒരുപക്ഷേ ആ കണ്ണുകളിലേക്കു നോക്കിയാൽ തന്നെ എന്റെ എല്ലാ ദേഷ്യവും ഇല്ലാതായി പോകും… എങ്കിലും എന്തുകൊണ്ടോ ഞാൻ ആ ഭാഗത്തേക്ക് നോക്കിയേ ഇല്ല…

ലക്ഷ്മി അമ്മുവിനെയും എടുത്തു കേക്ക് കട്ട്‌ ചെയ്യാനായി കത്തി എടുത്തു… എല്ലാവരും എന്നോടും കൂടെ ചേർന്ന് നിന്നു കത്തിപിടിച്ചു ഒരുമിച്ചു മുറിക്കാനായി ആവശ്യപ്പെട്ടു…. കത്തിപിടിച്ച ലക്ഷ്മിയുടെ കൈയിലേക്ക് എന്റെ കൈ ചേർത്തപ്പോൾ ഫ്രീസറിൽ നിന്നും ഐസ്‌കട്ട എടുത്തപോലെ ഫീൽ ആയിരുന്നു…കേക്ക് മുറിച്ചു ഒരു കഷ്ണം വായിൽ വച്ചു കൊടുത്തപ്പോൾ ആണ് ആ മുഖത്തേക്കു നോക്കിയത്…. എന്നെത്തന്നെ നോക്കിനിൽക്കുന്ന ആ കണ്ണുകൾ നിറഞ്ഞു തുളുമ്പി നിൽക്കുന്നു…. അതു കണ്ടപ്പോൾ സങ്കടം തോന്നി എങ്കിലും പുറത്തു കാണിച്ചില്ല…

കേക്ക് കട്ടിങ്ങും കഴിഞ്ഞു ഭക്ഷണം കഴിച്ചു എല്ലാവരും അവിടവിടെ ആയി ഇരിന്നു കൊച്ചുവർത്തമാനം പറഞ്ഞിരുന്നു… ഫോണും എടുത്തു ഞാൻ മുറിയിലേക്കു പോയി…. വാതിൽ ചാരി ബാൽക്കണിയിൽ പോയിരുന്നു… മനസ്സിനാകെ ഒരു വിഷമം…

ജീൻസിന്റെ പോക്കറ്റിൽ നിന്നും ലക്ഷ്മിക്ക് വേണ്ടി വാങ്ങിയ ചെയിൻ അടങ്ങിയ ചെപ്പു കൈയിൽ എടുത്തു… അതു തുറന്നു അതിൽനിന്നും ചെയിൻ പുറത്തെടുത്തു ….. അതിന്റെ ലോക്കറ്റിൽ രണ്ടു ഹൃദയങ്ങൾ പരസ്പരം കോർത്തു ഇരിക്കുന്നു… അതിൽ ഓരോന്നിലും L എന്നും R എന്നും എഴുതി ഇരിക്കുന്നു… ഒരുപാട് ഇഷ്ടപ്പെട്ടു വാങ്ങിയതാണ്… അതാ കഴുത്തിൽ അണിഞ്ഞു കൊടുക്കണം എന്നും വിചാരിച്ചതാണ്…. ഞാൻ മേടിച്ചു കൊടുത്ത സാരി ഉടുക്കാത്തവൾക്കു അങ്ങനെ ഇപ്പൊ ഇതും കൊടുക്കുന്നില്ല….

ചെയിൻ തിരികെ ചെപ്പിനുള്ളിൽ ആക്കി അലമാരയിൽ വച്ചു തിരിഞ്ഞപ്പോളാണ് വാതിൽക്കൽ ലക്ഷ്മി പരുങ്ങി നില്കുന്നത് കണ്ടത്…. കണ്ടിട്ടും കാണാത്ത പോലെ തിരികെ ഞാൻ ബാൽക്കണിയിൽ പോയി നിന്നു… അപ്പോഴുണ്ട് അവിടെയും വന്നു നിൽക്കുന്നു…. എന്നോടെന്തോ പറയാനുണ്ട്… അതാ ഈ നിൽപ്… കുറേ നേരം ഞാൻ മൈൻഡ് ചെയ്യാതിരുന്നു…. എന്നിട്ടും ആളവിടെ തന്നെ നിൽപാ… എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ ആ തിരുവാ തുറന്നൊന്നു പറയാൻ പാടില്ലേ….. അതും ഇല്ല… അവസാനം ഞാൻ തന്നെ ദേഷ്യത്തിൽ ചോദിച്ചു എന്താ കാര്യം എന്നു… അപ്പോഴാണ് തമ്പുരാട്ടി ഒന്നു വാതുറന്നതു…

“അതു……… പിന്നെ……. ആ സാരി…… ആക്ച്വലി ആ സാരിക്ക് ചേരുന്ന ബ്ലൗസ് ഒന്നും ഇല്ലായിരുന്നു… അതാ ഞാൻ….. ”

തിരിച്ചു ഞാൻ ഒന്നും മിണ്ടിയില്ലെങ്കിലും നല്ല ദേഷ്യം ഉണ്ടായിരുന്നു …. അതിനു ചേരുന്ന ബ്ലൗസ് ഇല്ലങ്കിൽ തത്കാലം വേറെ ഏതെങ്കിലും ബ്ലൗസ് ഇടമായിരുന്നല്ലോ….. ഇവിടാകെ വീട്ടുകാര് മാത്രേ ഉള്ളൂ… പുറത്തുന്നു ഒരു മനുഷ്യൻ പോലും ഇല്ല…. എന്നിട്ടാണ് അവളുടെ ഒരു ന്യായം പറച്ചിൽ….. ഞാൻ ഒന്നും മിണ്ടാതെ തന്നെ നിന്നു… അപ്പോഴേക്കും അമ്മ വന്നു അവളെ വിളിച്ചുകൊണ്ടു പോയി…

എല്ലാം കഴിഞ്ഞ് അപ്പച്ചിയോകെ പോയെങ്കിലും അമ്മാവനും ഫാമിലിയും അന്ന് പോയില്ല… അവര്കുള്ള മുറിയൊരുക്കി കൊടുത്തു അമ്മുവിനെയും എടുത്തു ലക്ഷ്മി മുറിയിൽ വന്നപ്പോൾ ഞാൻ കട്ടിലിൽ കിടക്കുകയായിരുന്നു… അമ്മു നേരത്തെ ഉറങ്ങിപോയിരുന്നു. .. അമ്മുവിനെ കട്ടിലിൽ കിടത്തി തിരിഞ്ഞപ്പോഴാണ് വാതിൽക്കൽ മാളുവന്നത്…. അവൾ അനുവാദം ചോദിച്ചു മുറിയിലേക്കു കയറി….

പെട്ടന്നാണ് അവൾ വന്നു എന്റെ കാലിലേക്ക് വീണത്…. അപ്രതീക്ഷിതമായതിനാൽ ഞാൻ ആകെ പകച്ചു പോയി….. പിന്നീടവൾ പറഞ്ഞതു കേട്ടു ആ കാലുമടക്കി ഒന്നു കൊടുക്കാനാണ് തോന്നിയത്…. എങ്കിലും ഞാൻ വളരെ സംയമനം പാലിച്ചു…. മാളുവിനിന്നു ലക്ഷ്മിയുടെ കൂടെ കിടക്കണം പോലും…. എന്താ കഥ… അവളാണെങ്കിൽ എന്റെ കാലിൽ നിന്നും വിടുന്നുമില്ല…. ഇതെല്ലാം കണ്ടു ഇളിച്ചു കൊണ്ട് നിൽക്കുന്ന ലക്ഷ്മിയുടെ പല്ല് മുഴുവൻ തല്ലിക്കൊഴിക്കാൻ ആണ് അന്നേരം തോന്നിയത്….. ഞാൻ കണ്ണുരുട്ടുന്ന കണ്ടപ്പോൾ പെണ്ണിന്റെ ഇളി ഒക്കെ താനെ നിന്നു…. അവസാനം സഹികെട്ടു മാളുവിനെ നോക്കി ചിരിച്ചും കൊണ്ട് തലയാട്ടേണ്ട വന്നു….. അതുപോലല്ലേ റിക്വസ്റ്റ് ചെയ്യുന്നത്.. … ഞാൻ സമ്മതിച്ചെന്നു കണ്ടപ്പോൾ ഓടിപോയി ലക്ഷ്‌മിയെ കെട്ടിപിടിച്ചു നിൽക്കുന്നു……

എല്ലാ മുറിയിലും ആളായി….. ഇനി ഹാളിലെ സെറ്റിയെ ശരണം…… തലയിണയും എടുത്തു പുറത്തുപോകാൻ നേരം മനസ്സിൽ തെളിഞ്ഞത് കല്യാണരാമനിലെ … ‘നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ ഗതി ‘…. എന്ന ഡയലോഗ് ആയിരുന്നു… ലക്ഷ്മിയെ നോക്കി കണ്ണുരുട്ടി താഴേക്കു പോകും നേരം പുറകിലേക്കു തിരിഞ്ഞു നോക്കിയപ്പോൾ ആണ് മുറിയുടെ വാതിൽക്കൽ എന്നെ തന്നെ നോക്കി നിൽക്കുന്ന ലക്ഷ്മിയെ കണ്ടത്… ആ നിമിഷം ഞങ്ങളുടെ കണ്ണുകൾ പരസ്പരം ഇടഞ്ഞു….. അങ്ങനെ തന്നെ നോക്കി നില്കാൻ തോന്നി…. പക്ഷേ പെട്ടെന്ന് തന്നെ അവൾ നോട്ടം മാറ്റി മുറിയിലേക്കു കയറി വാതിലടച്ചു……

അങ്ങനെ ഇന്നും നല്ലരീതിയിൽ പണികിട്ടിയ വിഷമത്തിൽ സെറ്റിയിൽ ചെന്നു ചുരുണ്ടു കൂടി…. ഇതിനെല്ലാം കൂടെ പലിശയും കൂട്ടുപലിശയും ചേർത്തു ലക്ഷ്മിക്ക് പണികൊടുക്കുന്ന കാര്യം ഓർത്തു ആ രാത്രിയും കഴിച്ചു കൂട്ടി………….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button