World
ലെബനനിൽ ആയിരക്കണക്കിന് പേജറുകൾ ഒരേസമയം പൊട്ടിത്തെറിച്ചു; 11 മരണം, 2800ലേറെ പേർക്ക് പരുക്ക്
ലെബനനിൽ പേജർ സ്ഫോടനങ്ങളിൽ മരിച്ചവരുടെ എണ്ണം 11 ആയി. പരുക്കേറ്റ ഇരുന്നൂറിലേറെ പേരുടെ നില ഗുരുതരമാണ്. ഇസ്രായേലിന് കനത്ത തിരിച്ചടി നൽകുമെന്ന് ലെബനൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭീഷണിക്ക് പന്നാലെ ഇസ്രായേലിൽ സുരക്ഷ ശക്തമാക്കി. ടെൽ അവീവിലേക്കുള്ള സർവീസുകൾ വിമാന കമ്പനികൾ നിർത്തിവെച്ചു
2800ലധികം പേർക്കാണ് സ്ഫോടനങ്ങളിൽ പരുക്കേറ്റത്. ഹിസ്ബുല്ല ഉപയോഗിക്കുന്ന ആയിരക്കണക്കിന് പേജർ യന്ത്രങ്ങളാണ് ഇന്നലെ ഒരേ സമയം പൊട്ടിത്തെറിച്ചത്. ആസൂത്രിത ഇലക്ട്രോണിക്സ് ആക്രമണത്തിന് പിന്നിൽ ഇസ്രായേലെന്നാണ് ഹിസ്ബുല്ലയും ലെബനനും ആരോപിക്കുന്നത്
ഹിസ്ബുല്ല സംഘങ്ങൾ ആശയവിനിമയത്തിന് ഉപയോഗിക്കുന്നത് പേജർ യന്ത്രങ്ങളാണ്. ഇത്തരത്തിലുള്ള പേജർ യന്ത്രങ്ങൾ ഒരേ സമയം പൊട്ടിത്തെറിക്കുകയായിരുന്നു. മരിച്ചവരിലും പരുക്കേറ്റവരിലും ഹിസ്ബുല്ല നേതാക്കളുമുണ്ടെന്നാണ് വിവരം.