National

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: അപ്രായോഗികം, നടക്കാൻ പോകുന്നില്ലെന്ന് ഖാർഗെ

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അപ്രായോഗികമെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുന ഖാർഗെ. ഇപ്പോൾ നടക്കുന്ന രാഷ്ട്രീയ വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമമാണ് ഇതെന്നും ഇത് നടക്കാൻ പോകുന്നില്ലെന്നും ഖാർഗെ പറഞ്ഞു

മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി നൽകിയ റിപ്പോർട്ട് അംഗീകരിച്ച കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനത്തോടാണ് ഖാർഗെയുടെ പ്രതികരണം. തീരുമാനത്തെ എതിർത്തി സിപിഎം നേതാവ് തോമസ് ഐസകും രംഗത്തുവന്നിട്ടുണ്ട്

മന്ത്രിസഭ അംഗീകരിച്ചാലും ഭരണഘടന ഭേദഗതിക്ക് വേണ്ട ഭൂരിപക്ഷം എൻഡിഎക്ക് ഇപ്പോഴില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിയും ജെഡിയുവുമല്ലാതെ കക്ഷികൾ ഇത് അംഗീകരിക്കുന്നില്ല. സംസ്ഥാനങ്ങളിലെ കാബിനറ്റ് സമ്പ്രദായം ഇല്ലാതാക്കുന്നതാണ് തീരുമാനമെന്നും ഐസക് പറഞ്ഞു.

Related Articles

Back to top button