Kerala
കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു
കോഴിക്കോട് പനി ബാധിച്ച് വിദ്യാർഥിനി മരിച്ചു. പത്താം ക്ലാസ് വിദ്യാർഥിനിയായ പാർവതിയാണ്(15) മരിച്ചത്
ചാത്തമംഗലം ഏരിമല സ്വദേശിയായിരുന്നു പാർവതി. പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.