Kerala
മൂന്നാറിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം

ഇടുക്കി മൂന്നാറിൽ കാട്ടാനയുടെ ആക്രമണം. രണ്ട് പേർക്ക് പരുക്കേറ്റു. മൂന്നാർ സ്വദേശികളായ അഴകമ്മ, ശേഖർ എന്നിവർക്കാണ് പരുക്കേറ്റത്. കല്ലാർ മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം
പരുക്കേറ്റവരുടെ മൂന്നാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഴകമ്മയുടെ നില ഗുരുതരമാണ്. മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ ജീവനക്കാരാണ് ഇരുവരും. രാവിലെ ജോലിക്കെത്തിയപ്പോഴാണ് ആന ആക്രമിച്ചത്.