Kerala
മലപ്പുറം കൊണ്ടോട്ടിയിൽ ബിരുദ വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം കൊണ്ടോട്ടിയിൽ ബിരുദ വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നീറാട് എളയിടത്ത് ഉമർ അലിയുടെ മകൾ മെഹ്‌റൂബയാണ്(20) മരിച്ചത്.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെ വീട്ടിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്.
കൊണ്ടോട്ടി ഗവ. കോളേജിലെ രണ്ടാം വർഷ ബിഎ ഉറുദു വിദ്യാർഥിനിയായിരുന്നു.