Kerala

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ചിതറയിൽ യുവാവ് പോക്‌സോ കേസിൽ അറസ്റ്റിൽ

കൊല്ലം ചിതറയിൽ പോക്‌സോ കേസിൽ യുവാവ് അറസ്റ്റിൽ. പെരുമാതുറ സ്വദേശി ഹാരിഷാണ് അറസ്റ്റിലായത്. പിടിയിലായ പ്രതി പെൺകുട്ടിയെ പതിനാറാമത്തെ വയസ് മുതൽ പീഡിപ്പിച്ചെന്നാണ് കേസ്.

2023ലാണ് പെൺകുട്ടിയെ ഒരു വിവാഹസത്കാരത്തിനിടെ പ്രതി പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും അടുപ്പത്തിലാകുകയാിയരുന്നു. പ്രതിയുടെ ലഹരി ഉപയോഗം തിരിച്ചറിഞ്ഞ പെൺകുട്ടി ബന്ധത്തിൽ നിന്ന് പിൻമാറിയതോടെ സ്വകാര്യ ചിത്രങ്ങൾ അയച്ചുനൽകി ഭീഷണിപ്പെടുത്തിയെന്നും പോലീസ് പറയുന്നു.

വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹാരിഷിനെ അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Back to top button
error: Content is protected !!