Kerala

കോട്ടയത്ത് കഞ്ചാവുമായി പിടിയിലായ ഇതര സംസ്ഥാന തൊഴിലാളി ജയിലിൽ കുഴഞ്ഞുവീണ് മരിച്ചു

കോട്ടയത്ത് ചെല്ലിയൊഴുക്കം റോഡിൽ നിന്ന് ആറര കിലോ കഞ്ചാവുമായി പിടിയിലായ ഇതര സംസ്ഥാന തൊഴിലാളി ജയിലിൽ കുഴഞ്ഞുവീണ് മരിച്ചു. ഒഡീഷ സ്വദേശി ഉപേന്ദ്രനായിക്(35) ആണ് മരിച്ചത്

തിങ്കളാഴ്ചയാണ് വാടക വീട്ടിൽ നിന്നും കഞ്ചാവുമായി ഉപേന്ദ്ര നായിക്, സന്തോഷ് കുമാർ നായിക് എന്നിവരെ പോലീസ് പിടികൂടിയത്. നടപടികൾ പൂർത്തിയാക്കി ഇയാളെ കോടതി റിമാൻഡ് ചെയ്തിരുന്നു

ഇന്ന് രാവിലെ കോട്ടയം ജില്ലാ ജയിലിൽ കുഴഞ്ഞു വീഴുകയായിരുന്നു. ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Related Articles

Back to top button