Kerala
സുഹൃത്തിനൊപ്പം പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു

കൂട്ടുകാരനൊപ്പം പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ 16കാരൻ മുങ്ങിമരിച്ചു. കോഴിക്കോട് പുറമേരി നടുക്കണ്ടിയിൽ കനകത്ത് താഴെ കുനി ശശിയുടെ മകൻ സൂര്യജിത്താണ്(16) മരിച്ചത്.
തൂണേരിയിലുള്ള സുഹൃത്തിനൊന്നിച്ചാണ് വീടിനടുത്തുള്ള പാറക്കുളത്തിൽ കുളിക്കാനിറങ്ങിയത്. നീന്തൽ അറിയാത്ത സൂര്യജിത് കുളത്തിൽ മുങ്ങിത്താഴുകയായിരുന്നു
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഉടനെ വിവരം നാട്ടുകാരെ അറിയിച്ചു. ഇവരെത്തിയാണ് സൂര്യജിത്തിനെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചത്. പക്ഷേ ജീവൻ രക്ഷിക്കാനായില്ല. പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർഥിയായിരുന്നു.