Kerala

കോഴിക്കോട് മേപ്പയ്യൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്

കോഴിക്കോട് മേപ്പയ്യൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർഥികളടക്കം നിരവധി പേർക്ക് പരുക്ക്. കൊയിലാണ്ടിയിൽ നിന്ന് മേപ്പയ്യൂരിലേക്ക് പോകുകയായിരുന്ന അരീക്കൽ ബസാണ് അപകടത്തിൽപ്പെട്ടത്

രാവിലെ ഏഴ് മണിയോടെ നരക്കോട് കല്ലങ്കിത്താഴെ വെച്ചായിരുന്നു അപകടം. പരുക്കേറ്റവരെ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാക്കി. ആരുടെയും പരുക്ക് ഗുരുതരമല്ല

Related Articles

Back to top button