Kerala
തൃശ്ശൂർ മാള സ്വദേശിനിയെ ബംഗളൂരുവിലെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ സ്വദേശിനിയെ ബംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാള വട്ടക്കോട്ട സ്വദേശി അച്യുതൻ-ശ്രീദേവി ദമ്പതികളുടെ മകൾ അനുശ്രീയാണ്(29) മരിച്ചത്.
ബംഗളൂരുവിലെ വാടക വീട്ടിലാണ് അനുശ്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബംഗളൂരുവിൽ ഐടി കമ്പനിയിൽ ജീവനക്കാരിയായിരുന്നു.
മരണകാരണം വ്യക്തമല്ല. സംസ്കാരം വെള്ളിയാഴ്ച കൊരട്ടി ശ്മശാനത്തിൽ നടക്കും. അമൽശ്രീ, ആദിദേവ് എന്നിവർ സഹോദരങ്ങളാണ്.