കരുനാഗപ്പള്ളിയിൽ ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു

കൊല്ലം കരുനാഗപ്പള്ളിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. കരുനാഗപ്പള്ളി താച്ചയിൽമുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. പുലർച്ചെ രണ്ടേകാലോടെയാണ് സംഭവം
വീട്ടിൽ സന്തോഷും അമ്മയും മാത്രമാണുള്ളത്. 2014ൽ പങ്കജ് എന്നയാളെ ആക്രമിച്ച കേസിലും കഴിഞ്ഞ നവംബറിൽ മറ്റൊരു ഗുണ്ടാ നേതാവിനെ വെട്ടിയ കേസിലും പ്രതിയാണ് സന്തോഷ്. ഈ ആക്രമണവുമായി കൊലപാതകത്തിന് ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്
സന്തോഷിന് പുറമെ വവ്വാക്കാവ്, കായംകുളം എന്നിവിടങ്ങളിൽ രണ്ട് പേർക്ക് കൂടി വെട്ടേറ്റതായും വാർത്തകളുണ്ട്. വീടിന് നേർക്ക് പടക്കമെറിഞ്ഞ് കതക് തകർത്ത ശേഷമാണ് അക്രമിസംഘം സന്തോഷിന്റെ വീടിനുള്ളിലേക്ക് കയറിയത്.
സന്തോഷിന്റെ കാല് ചുറ്റിക കൊണ്ട് അടിച്ച് തകർത്ത ശേഷം വെട്ടി മാറ്റി. കൈയ്ക്കും വെട്ടേറ്റിട്ടുണ്ട്. വവ്വാക്കാവിൽ അനീർ എന്നയാൾക്കാണ് വെട്ടേറ്റത്. നവംബറിലെ ആക്രമണത്തിൽ അനീറും പ്രതിയാണ്.