ലഹരിയുമായി ബന്ധപ്പെട്ട തർക്കം; തൃശ്ശൂരിൽ യുവാവിനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊന്നു

തൃശ്ശൂർ പെരുമ്പിലാവിൽ യുവാവിനെ വെട്ടിക്കൊന്നു. പെരുമ്പിലാവ് സ്വദേശി അക്ഷയ്(27) ആണ് കൊല്ലപ്പെട്ടത്. ഗുരുവായൂർ സ്വദേശി ബാദുഷ എന്നയാൾക്കും വെട്ടേറ്റു. സംഭവത്തിൽ ഇവരുടെ സുഹൃത്ത് ലിഷോയ് ഒളിവിലാണ്. മൂന്ന് പേരും ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
ഇന്നലെ രാത്രി എട്ടരയോടെ അക്ഷയ് യും ഭാര്യയും സുഹൃത്തായ ലിഷോയുടെ വീട്ടിലേക്ക് വരികയായിരുന്നു. ഈ സമയത്താണ് ലിഷോയിയും ബാദുഷയും ചേർന്ന് അക്ഷയ്‌നെ ആക്രമിച്ചത്. ഇത് കണ്ടു ഭയന്ന ഭാര്യ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറി. ഇതേ തുടർന്നാണ് നാട്ടുകാർ വിവരം അറിയുന്നത്.
ലഹരി കച്ചവടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമായി പറയുന്നത്. സംഭവത്തിന് പിന്നാലെ ഓടി രക്ഷപ്പെട്ട ലിഷോയിയെ പോലീസ് പിടികൂടി. കൊലപാതകം നടന്ന വീടിന് സമീപത്തുള്ള വീട്ടിലാണ് പ്രതി ഒളിച്ചിരുന്നത്. പോലീസ് വരുന്നത് കണ്ട് ഓടിയെ ഇയാളെ ഓടിച്ചിട്ടാണ് പിടികൂടിയത്.