Kerala
ആലപ്പുഴയിൽ ഹോട്ടലിൽ കയറി അതിക്രമം നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ
ആലപ്പുഴയിൽ ഹോട്ടലിൽ അതിക്രമിച്ച് കയറി നാശനഷ്ടമുണ്ടാക്കിയ കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ. വണ്ടാനം വൃക്ഷവിലാസം തോപ്പ് ഇസഹാക്കാണ്(22) അറസ്റ്റിലായത്.
വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപത്ത് ഭാര്യയും ഭർത്താവും നടത്തി വരുന്ന ഹോട്ടലിലാണ് വടിവാൾ, ഇരുമ്പ് പൈപ്പ് എന്നിവയുമായി 23ന് രാത്രി യുവാവ് ആക്രമണം നടത്തിയത്. ഹോട്ടലിൽ നാശനഷ്ടമുണ്ടാക്കുകയും ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവർക്ക് നേരെ വധഭീഷണി മുഴക്കുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ ഹോട്ടലുടമ പോലീസിൽ പരാതി നൽകിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.