Kerala
സ്‌കൂട്ടറും കാറുമായി കൂട്ടിയിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മാനന്തവാടിയിൽ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അമ്പുകുത്തി സഫാ മൻസിലിൽ സബാഹാണ്(33) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
മുൻ എംഎൽഎ പരേതനായ പിവി മൂസയുടെ മകനാണ്. കഴിഞ്ഞ ശനിയാഴ്ച കൽപ്പറ്റ ടൗണിൽ വെച്ചാണ് അപകടമുണ്ടായത്.
സ്‌കൂട്ടർ സ്റ്റാർട്ട് ചെയ്ത് റോഡിലേക്ക് കയറുന്നതിനിടയിൽ പിറകിലൂടെ വന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ സബാഹിനെ ഉടനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു.