Kerala
തിക്കോടി കോടിക്കൽ കടലിൽ മത്സ്യബന്ധനത്തിന് പോയ യുവാവ് തോണി മറിഞ്ഞ് മരിച്ചു

തിക്കോടി കോടിക്കൽ കടലിൽ മത്സ്യബന്ധനത്തിന് പോയ യുവാവ് തോണി മറിഞ്ഞ് മരിച്ചു. കോടിക്കൽ പുതിയവളപ്പിൽ പാലക്കുളങ്ങര ഷൈജുവാണ്(42) മരിച്ചത്.
അപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. പീടികവളപ്പിൽ ദേവദാസൻ, പുതിയ വളപ്പിൽ രവി എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇന്ന് പുലർച്ചെയാണ് ഇവർ മത്സ്യബന്ധനത്തിന് പോയത്. ശക്തമായ കാറ്റിൽപ്പെട്ട് തോണി മറിയുകയായിരുന്നു.