World

ലെബനന് പിന്നാലെ സിറിയയിലും പേജറുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ചു; ഏഴ് പേർ കൊല്ലപ്പെട്ടു

ലെബനന് പിന്നാലെ സിറിയയിലും ഹിസ്ബുല്ല പേജറുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് ദുരന്തം. ഡമാസ്‌കസിലെ പേജർ ആക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. ലെബനനിലേതിന് സമാനമായി പേജറുകൾ ചൂടായി സ്ഫോടനം നടക്കുകയായിരുന്നു. 14 പേർക്ക് ഗുരുതരമായി പരുക്കേറ്റതായും റിപ്പോർട്ടുണ്ട്.

രണ്ടിടങ്ങളിൽ ഒരുപോലെ പേജർ ആക്രമണം നടത്തിയതിന് പിന്നിൽ ഇസ്രയേൽ ആണെന്ന് ഹിസ്ബുല്ലയും ലെബനനും ആരോപിച്ചു. ഇസ്രയേൽ-ഗസ്സ യുദ്ധം തുടങ്ങിയതുമുതൽ ആശയവിനിമയത്തിനായി ഹിസ്ബുല്ല ഉപയോഗിക്കുന്ന പേജറുകളാണ് കൂട്ടത്തോടെ ചൂടായി പൊട്ടിത്തെറിച്ചത്. ലെബനനിലെ പേജർ ആക്രമണത്തിൽ 11 പേർ മരിച്ചു. മരിച്ചവരിൽ എട്ടുവയസുകാരിയുമുണ്ട്. 2800ലേറെ പേർക്ക് പരുക്കേറ്റു.

ഹിസ്ബുല്ല അംഗങ്ങളും ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ രണ്ടുപേർ ഹിസ്ബുല്ല ഉന്നത അംഗങ്ങളാണെന്ന് ഹിസ്ബുല്ല സ്ഥിരീകരിച്ചു. നൂറോളം ആശുപത്രികളിൽ അടിയന്തിര സാഹചര്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പരുക്കേറ്റ ഭൂരിഭാഗം പേരുടേയും മുഖവും കൈകളും തകർന്ന നിലയിലാണ്.

 

Related Articles

Back to top button