National

വ്യാജ ഭീഷണി മുഴക്കുന്നവർക്ക് വിമാന യാത്രാ വിലക്ക്: ദുർബലമായ സാഹചര്യമെന്ന് വ്യോമയാന മന്ത്രി

ന്യൂഡൽഹി: വിമാനകമ്പനികൾക്കെതിരായ ഭീഷണികളെ നിസാരമായി കാണുന്നില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു. കുറച്ചു ദിവസങ്ങളായി വിവധ വിമാനകമ്പനികൾക്കെതിരേ തുടർച്ചയായി ഭീഷണി സന്ദേശങ്ങളെത്തുന്നുണ്ട്. ഇത് വ്യോമയാന മേഖലയുടെ സുഗമമായ പ്രവർത്തനത്തെ മോശമായി ബാധിക്കുന്നുണ്ട്. ഇത്തരം കോളുകൾ വിളിക്കുന്ന ആളുകളെ നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള നടപടികളിലേക്ക് സർക്കാർ കടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

ഭീഷണികൾ വ്യാജമാണെങ്കിലും എയർലൈനുകൾക്ക് അവരുടെ പ്രോട്ടോക്കോളുകൾ കൃത്യമായി പിന്തുടരേണ്ടതുണ്ട്. അത്തരം ഭീഷണികൾ വരുമ്പോൾ വളരെ ദുർബലമായ സാഹചര്യമാണ് ഉണ്ടാവുന്നത്. ഇതിലെ ഗുഢാലോചനയെക്കുറിച്ച് അന്വേഷിക്കും. ഇത്തരം പ്രവർത്തികളെ ഗുരുതര കുറ്റകൃത്യത്തിന്‍റെ പട്ടികയിൽ ഉൾപ്പെടുത്തുകയും ജയിൽ ശിക്ഷയും പിഴയും ഉൾപ്പെടെയുള്ള നിയമവ്യവസ്ഥ കൊണ്ടുവരുമെന്നും വിമാനത്താവളത്തിൽ സുരക്ഷ വർധിപ്പിക്കുമെന്നും വിമാന കമ്പനികളുടെ അഭിപ്രായങ്ങൾ തേടുകയും ചർച്ച നടത്തുകയും ചെയ്യുമെന്നും രാം മോഹൻ നായിഡു പറഞ്ഞു.

Related Articles

Back to top button