Gulf

അല്‍ ഐനില്‍ പുലര്‍ച്ചെ രേഖപ്പെടുത്തിയത് 4.9 ഡിഗ്രി താപനില

അല്‍ ഐന്‍: എമിറേറ്റില്‍ രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനിലയായ 4.9 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അല്‍ ഐനിലെ റാക്‌നയിലാണ് രാവിലെ 5.45ന് ഇത്രയും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. അബുദാബിയിലെ പടിഞ്ഞാറന്‍ പ്രദേശമായ അല്‍ദഫ്രയിലെ താല്‍ അല്‍ ശരബ്, ഹമീം, അല്‍ ഖസന, അല്‍ ഖാതീം എന്നിവക്കൊപ്പം അല്‍ വത്ബയിലും അല്‍ ഐനിലെ റിമയിലും മഞ്ഞുപെയ്യാന്‍ സാധ്യതയുണ്ട്. ഇന്നും നാളെയും രാജ്യത്തിന്റെ ചില പ്രദേശങ്ങളില്‍ മഴക്കും സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം മുന്നിറിയിപ്പ് നല്‍കി.

ഇന്ന് ഭാഗികമായി മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും പൊതുവില്‍ രാജ്യത്ത് അനുഭവപ്പെടുക. എന്നാല്‍ ചില ഇടങ്ങളില്‍ തെളിഞ്ഞ കാലാവസ്ഥയായിരിക്കും. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലര്‍ച്ചെയും അന്തരീക്ഷ ഈര്‍പ്പം വര്‍ധിക്കും. കാറ്റിന്റെ വേഗത മണിക്കൂറില്‍ പരമാവധി 40 കിലോമീറ്ററായിരിക്കും. തീരപ്രദേശങ്ങളില്‍ സമാന്യം ചൂട് അനുഭവപ്പെടും. ഇത് 30 ഡിഗ്രിവരെ ഉയര്‍ന്നേക്കാം. എന്നാല്‍ പര്‍വതപ്രദേശങ്ങളില്‍ 10 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാം.

ഇന്നത്തെ കുറഞ്ഞ താപനില 10 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 30 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. രാവിലെ പൊതുവില്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും അനുഭവപ്പെടുക. ദൂരക്കാഴ്ച കുറക്കുമെന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ കടുത്ത ജാഗ്രത പാലിക്കണം. മൂടല്‍മഞ്ഞുള്ളതിനാല്‍ കാലാവസ്ഥ മോശമാകുമെന്നത് പരിഗണിച്ച് കാലാവസ്ഥാ കേന്ദ്രം റെഡ്, ഓറഞ്ച് മുന്നറിയിപ്പുകളാണ് നല്‍കിയിരിക്കുന്നത്.

Related Articles

Back to top button
error: Content is protected !!