Movies

ദിലീഷ് പോത്തനൊപ്പം അലൻസിയറും മാല പാർവതിയും; തോമസ് സെബാസ്റ്റ്യന്‍റെ പുതിയ ചിത്രം ‘അം അഃ’

തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ മഞ്ജു വാര്യർ, ബേസിൽ ജോസഫ് എന്നിവർ ഒഫീഷ്യൽ പേജിലൂടെ ‘ പ്രകാശനം ചെയ്തു. അം അഃ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ദിലീഷ് പോത്തൻ, ജാഫർ ഇടുക്കി, അലൻസിയർ, ടി.ജി. രവി, രഘുനാഥ് പലേരി, ജയരാജ് കോഴിക്കോട്, നവാസ് വള്ളിക്കുന്ന് , തമിഴ് താരം ദേവദർശിനി മീരാവാസുദേവ്, ശ്രുതി ജയൻ മാലാ പാർവ്വതി, മുത്തുമണി എന്നിവർ പ്രധാന വേഷങ്ങളിലെത്തും.

കാപ്പി പ്രൊഡക്ഷൻസ് നിർമിക്കുന്ന അം അഃ തോമസ് സെബാസ്റ്റ്യന്‍റെ നാലാമത്തെ ചിത്രമാണ്. മമ്മൂട്ടി നായകനായ മായാ ബസാർ , കുഞ്ചാക്കോബോബൻ നായകനായ ജമ്നാ പ്യാരി, ധ്യാൻ – അജു കൂട്ടുകെട്ടിലെ ഗൂഢാലോചന എന്നീ ചിത്രങ്ങൾക്കു ശേഷം കൗതുകമുയർത്തു പേരുമായി തികഞ്ഞ ഫാമിലി ഡ്രാമയുമായാണ് തോമസ് സെബാസ്റ്റ്യൻ എത്തുന്നത്.

കവി പ്രസാദ് ഗോപിനാഥാണ് തിരക്കഥ, സംഗീതം – ഗോപി സുന്ദർ, ഛായാഗ്രഹണം – അനീഷ് ലാൽ.

എഡിറ്റിംഗ് – ബിജിത് ബാല. തൊടുപുഴയിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിന്‍റെ പ്രൊഡക്ഷൻ വർ‌ക്ക് തുടരുകയാണ്

Related Articles

Back to top button
error: Content is protected !!