Kerala
സമസ്ത സ്വകാര്യ സര്‍വകലാശാല തുടങ്ങും

സമസ്ത സ്വകാര്യ സര്‍വകലാശാല തുടങ്ങും. മലപ്പുറം പട്ടിക്കാട് ജാമിഅ നൂരിയ്യ കോളജിന്റെ നേതൃത്വത്തിലാണ് സർവ്വകലാശാല സ്ഥാപിക്കുക. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന ജാമിഅ നൂരിയ്യയുടെ ഭരണസമിതി യോഗത്തിൽ തീരുമാനമെടുത്തു. നേരത്തെ, സമസ്ത എപി വിഭാഗവും ഒരു സ്വകാര്യ സർവകലാശാല ആരംഭിക്കുന്ന കാര്യം പ്രഖ്യാപിച്ചിരുന്നു. കോഴിക്കോട് കേന്ദ്രീകരിച്ച് ഒരു സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ സമസ്ത എപി വിഭാഗം തീരുമാനിച്ചു.
പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന സമസ്ത കേരള ജംഇയ്യതുല്‍ ഉലമ മുശാവറയാണ് ഈ തീരുമാനമെടുത്തത്. പ്രസ്ഥാനത്തിന്റെ കീഴിൽ നടക്കുന്ന പ്രധാന വിദ്യാഭ്യാസ പ്രവർത്തനങ്ങളെ സർവകലാശാലയ്ക്കു കീഴിൽ ഏകോപിപ്പിക്കുകയും സർവകലാശാല സ്ഥാപിക്കുന്നതിന് വേണ്ട പ്രാഥമിക പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കുകയും ചെയ്യും.