Kerala
അമ്മുവിന്റെ മരണം: നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പലിനെ സ്ഥലം മാറ്റി; പ്രതികളായ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാർഥിനി അമ്മുവിന്റെ മരണത്തിൽ ചുട്ടിപ്പാറ നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പലിനെ സ്ഥലം മാറ്റി. കേസിൽ പ്രതികളായ മൂന്ന് വിദ്യാർഥിനികളെ കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. സീപാസിന് കീഴിലെ സീതത്തോട് കോളേജിലേക്കാണ് പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയത്.
പകരം സീതത്തോട് കോളേജ് പ്രിൻസിപ്പലായിരുന്ന തുഷാരയെ ചുട്ടിപ്പാറയിലേക്കും മാറ്റി നിയമിച്ചിട്ടുണ്ട്. പ്രതികളായ മൂന്ന് വിദ്യാർഥിനികൾ ജാമ്യത്തിലാണിപ്പോൾ. ഇതിനിടെയാണ് മൂന്ന് പേരെയും സസ്‌പെൻഡ് ചെയ്തത്
അതേസമയം കോളേജിലെ സൈക്യാട്രി വിഭാഗം അധ്യാപകൻ സജിക്കെതിരെ അമ്മുവിന്റെ കുടുംബം പരാതി നൽകി. ലോഗ് ബുക്ക് കാണാതായെന്ന് പറഞ്ഞ് അമ്മുവിനെ സജിയും കേസിൽ പ്രതികളായ വിദ്യാർഥിനികളും മാനസികമായി പീഡിപ്പിച്ചെന്ന് പിതാവ് സജീവ് ആരോപിച്ചു.