Kerala
ചെങ്ങന്നൂരിൽ വീട്ടുമുറ്റത്ത് കിടന്ന കാർ അജ്ഞാതൻ പെട്രൊളൊഴിച്ച് കത്തിച്ചു

ചെങ്ങന്നൂരിൽ വീട്ടുമുറ്റത്ത് കിടന്ന കാറിന് അജ്ഞാതൻ തീയിട്ടു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് പുറകിൽ താമസിക്കുന്ന കോതാലിൽ പുല്ലാട്ട് രാജമ്മയുടെ വീട്ടുമുറ്റത്ത് കിടന്ന കാറാണ് കത്തിച്ചത്.
ഒരു അജ്ഞാതൻ ഇന്നലെ അർധരാത്രിയോടെ വീട്ടിലെത്തി കാറിൽ പെട്രൊളൊഴിച്ച് കാത്തിക്കുകയായിരുന്നു. ടയോട്ട ഗ്ലാൻസ കാർ പൂർണമായും കത്തിനശിച്ചു. രാജമ്മയുടെ വിദേശത്തുള്ള മകളുടെ കാറാണിത്.
തീ വീടിനകത്തേക്കും പടർന്നപ്പോഴാണ് വീട്ടുകാർ സംഭവമറിഞ്ഞത്. ഉടനെ ഫയർ ഫോഴ്സിനെ വിവരം അറിയിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.