Kerala
പാർട്ടി വിരുദ്ധ പ്രവർത്തനം: മധു മുല്ലശ്ശേരിയെ സിപിഎമ്മിൽ നിന്ന് പുറത്താക്കി
സിപിഎം മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഏരിയാ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോകുകയും ജില്ലാ സെക്രട്ടറി അടക്കമുള്ള നേതാക്കൾക്കെതിരെ ആരോപണമുന്നയിക്കുകയും ചെയ്തതിന് പിന്നാലെയാണ് നടപടി. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടേതാണ് നടപടി
പാർട്ടി തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും പൊതുജനമധ്യത്തിൽ പാർട്ടിയെ അപകീർത്തിപ്പെടുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ മധു മുല്ലശ്ശേരിയെ സിപിഎം പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നതായി ജില്ലാ സെക്രട്ടറി വി ജോയി വാർത്താക്കുറിപ്പ് ഇറക്കി
അതേസമയം മധു മുല്ലശ്ശേരി ഇന്ന് ബിജെപിയിൽ ചേരുമെന്നാണ് സൂചന. താൻ വേറെ പാർട്ടിയിൽ ചേരുമെന്ന് മധു നേരത്തെ പറഞ്ഞിരുന്നു. കാര്യങ്ങൾ വിശദീകരിക്കാൻ ഇന്ന് രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണുമെന്നും മധു മുല്ലശ്ശേരി പറഞ്ഞിട്ടുണ്ട്.