എഴുത്തുകാരി: മിത്ര വിന്ദ
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
അടുത്ത ദിവസം കാലത്തെ മേഘ്‌ന പോകുവാനായി ഉള്ള തയ്യറെടുപ്പുകൾ ഒക്കെ നടത്തുക ആണ്.
ആര്യ ആണെങ്കിൽ ഇടയ്ക്കു ഒക്കെ വന്നു അവളെ നോക്കും.
കുറച്ചു കഴിഞ്ഞതും ആര്യ വന്നു മേഘ്‌നയെ വിളിച്ചു..
ഒന്നിങ്ങട് വരൂ…. അവൾ പറഞ്ഞപ്പോൾ മേഘ്‌നയും പിറകെ ചെന്നു.
പ്രതാപനും അമ്മയും സെറ്റിയിൽ ഇരുപ്പുണ്ട്. ശ്രീഹരിയും മുകളിലെ മുറിയിൽ നിന്നു ഇറങ്ങി വന്നു. ഗിരിജ പൂജാമുറിയിൽ ആണ്…..
വരൂ…. അമ്മ വിളിക്കുന്നത്…
ആര്യ എന്തോ കണ്ടുപിടുത്തം നടത്തിയത് പോലെ ആണ് അവളെ നോക്കി നിൽക്കുന്നത് എന്ന് ശ്രീഹരിക്ക് തോന്നി.
മേഘ്‌ന വരൂ…
ഗിരിജ വിളിച്ചു…
അവൾ പൂജാമുറിയുടെ വാതിൽക്കൽ ചെന്നു.
അകത്തേക്ക് കയറി വരാം….
അവർ പറഞ്ഞത് മേഘ്‌ന അനുസരിച്ചു.
ഗിരിജ മേഘ്‌നയുടെ മുൻപിൽ വന്നു നിന്നു..
അവളുടെ മുഖം കുനിഞ്ഞു..
മുഖം ഉയർത്തെടി….. ഗിരിജ പറഞ്ഞു.
മേഘ്‌ന സാവധാനം മുഖം ഉയർത്തി..
അവളെ അടിമുടി വിറച്ചു..
അമ്മേ…. ശ്രീഹരി പൂജാമുറിയിൽ കയറാൻ തുടങ്ങിയതും അവർ അവനെ വിലക്കി..
ഇറങ്ങെടാ….. വെളിയിൽ ഇറങ്ങെടാ… ഗിരിജ മകനെ നോക്കി.
അമ്മയുടെ ഇങ്ങനെ ഒരു ഭാവം അവൻ ആദ്യം കാണുക ആയിരുന്നു.
ഇങ്ങോട്ട് മാറി നിൽക്കെടി… ഗിരിജ വീണ്ടും മേഘ്‌നയുടെ നേരെ തിരിഞ്ഞു.
അവൾ അവരുടെ അടുത്തേക്ക് നീങ്ങി നിന്നു.
ഇത് ആരാണെന്നു അറിയാമോ… അവർ പൂജാമുറിയിൽ ഇരിക്കുന്ന ഒരു ഫോട്ടോ ചുണ്ടി കാണിച്ചു.
അറിയാം… അവൾ പറഞ്ഞു..
ആരാ… ഗിരിജ ചോദിച്ചു.
ഗു…ഗുരു… ഗുരുവയുരപ്പൻ… അവൾ വിറച്ചു കൊണ്ട് പറഞ്ഞു.
മ്… ശരി… ഈ ഗുരുവായൂരപ്പനെ സാക്ഷി ആക്കി ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് നീ സത്യം പറയണം… മനസിലായോ…. ഗിരിജ അവളെ നോക്കി.
അവൾ തല കുലുക്കി..
ഈശ്വരാ… അമ്മ എന്തിനുള്ള പുറപ്പാട് ആണ്…
ശ്രീഹരിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല..
എല്ലാം കൈവിട്ടു പോകുമെന്ന് അവനു തോന്നി.
ശരി…. ഗിരിജ ആണെങ്കിൽ മേഘ്‌നയുടെ അടുത്ത നിൽക്കുക ആണ്.
അവർ പതിയെ മേഘ്‌നയുടെ തോളിൽ കൈ വെച്ചു..
പതിയെ ആ കൈകൾ അവളുടെ കഴുത്തിലേക്ക് നീണ്ടു..
അവളുടെ കഴുത്തിൽ കിടന്ന മാല അവർ വേഗം പുറത്തെടുത്തു പിടിച്ചു.
ആരാ ഇത് നിന്റെ കഴുത്തിൽ കെട്ടിയ ആൾ…. ഗിരിജ ചോദിച്ചു.
മേഘ്‌ന ദയനീയമായി അവരെ നോക്കി.
മ്…. സത്യം പറ… ഗുരുവായൂരപ്പനെ വെച്ചു നീ ആണ ഇട്ടു പറഞ്ഞതാണ് എന്നോട്..
ആരാ ഇത് നിന്റെ കഴുത്തിൽ കെട്ടിയത്….
ഗിരിജ ചോദിച്ചു..
അത്… അത്… അവൾ വിക്കി..
പറയെടി…. ഗിരിജ ദേഷ്യപ്പെട്ടു.
ആദ്യം തന്നെ ഉളള കാര്യങ്ങൾ പറഞ്ഞാൽ മതി ആയിരുന്നു… ശ്രീഹരി ഓർത്തു..
വെറുതെ കുറെ നുണക്കഥകൾ പറഞ്ഞു നിരത്തി… അവനു പശ്ചാത്താപം തോന്നി..
പറയു…. വേഗം….. ഗിരിജ മേഘ്‌നയെ നോക്കി..
എല്ലാ കണ്ണുകളും അവളിൽ ആണ്..
നിനക്ക് വായിൽ നാക്കില്ലെടി…. ഗിരിജ അവളെ പിടിച്ചു കുലുക്കി..
ഞാൻ… പറയാം… പറയാം. അവൾ അവരെ നോക്കി..
പെട്ടന്ന് ഗിരിജ അവളുടെ കൈ പിടിച്ചു കത്തി നിന്ന നിലവിളക്കിന്റെ മുൻപിൽ കൊണ്ട് നിർത്തി..
പറയെടി….
ആരാ നിന്റെ കഴുത്തിൽ ഈ മാല ഇട്ടത്..
ശ്രീ ..ശ്രീ… ശ്രീഹരി…
മേഘ്‌ന അത് പറയുകയും എല്ലാവരും ഞെട്ടി..
ശ്രീഹരി പകച്ചു നിൽക്കുക ആണ്…….തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…