രചന: മിത്ര വിന്ദ
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
ടി.. പെണ്ണെ….
അവൻ ഉറക്കെ വിളിച്ചതും പൗർണമി ഒരു ചിരിയോടെ അലോഷിയെ നോക്കി.
ഐ ലവ് യു ഇച്ചായാ….
പറയുന്നതിനൊപ്പം അവൾ ഓടിപ്പോയ് റൂമിൽ കേറി വാതിൽ അടച്ചു.
അലോഷി ആണെങ്കിൽ അല്പസമയത്തേക്ക് കിളിപോയ അവസ്ഥയിലായിരുന്നു.
പൗർണമി ഇപ്പോൾ തന്നോട് എന്തെങ്കിലും പറഞ്ഞു എന്ന് പോലും അവന് സംശയമായി.
ശ്വാസം എടുക്കുവാൻ പോലും മറന്നു അവൻ അങ്ങനെ നിന്നു..
എന്തോ.. അവന് തന്റെ മിഴികൾ നിറഞ്ഞുവരുന്നതായി തോന്നി.
25നൊയമ്പ് തുടങ്ങുകയാണ് നാളെ. എല്ലാവർഷവും മുടങ്ങാതെ താൻ എടുക്കാറുണ്ട്. പണ്ട് അമ്മച്ചിയുള്ള കാലത്ത് പറയും, എന്നെങ്കിലും ഒരു ആഗ്രഹം സമർപ്പിച്ചു നോയമ്പ് എടുക്കും മക്കളെ, അടുത്തകൊല്ലം ഈ നേരവാകുമ്പോഴേക്കും അത് സാധിച്ചിരിക്കുമെന്ന്…
അന്നൊന്നും പ്രത്യേകിച്ച് ഒരു ആഗ്രഹവുമില്ല.. അതുകൊണ്ട് അമ്മച്ചി പറഞ്ഞതിന് പ്രകാരം നേർച്ച ഒന്നും നേർന്നിട്ടുമില്ല.. പക്ഷേ ഇന്ന് ഇത് ആദ്യമായിട്ട്….താൻ കർത്താവിനോട് അപേക്ഷിച്ചു,നേർച്ച നേർന്നു.. നോമ്പ് നോറ്റൊളാം എന്ന് അപേക്ഷിച്ചു…തന്റെ പൗർണമിയെ തനിക്കായി നൽകണെയെന്നു മുട്ടിപ്പായി പ്രാർത്ഥിച്ചു.
ഇതുവരെയായിട്ടും, തന്നോട് ഇഷ്ടമാണെന്ന് ഒരു വാക്ക് പൗർണമി പറഞ്ഞിരുന്നില്ല, ഉള്ളിന്റെയുള്ളിൽ അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിലും അവളത് ഒരിക്കലും തുറന്നുകാട്ടില്ലെന്ന് അലോഷി വിശ്വസിച്ചു. കാരണം അവൾക്ക് അവളുടെ മാതാപിതാക്കളാണ് ഏറ്റവും വലുത്. അവരെ വിഷമിപ്പിച്ച ഒരു തീരുമാനം അത് ഒരിക്കലും അവൾ എടുക്കില്ല, അതും ഈയൊരു കാര്യത്തിൽ പ്രത്യേകിച്ച്… എന്നാലും താൻ ഒരുപാട് കൊതിച്ചിരുന്നു, പൗർണമി ഒരു തവണ എങ്കിലും അവളുടെ മനസ് തന്റെ മുൻപിൽ തുറന്ന് കാട്ടണമെന്ന്.
തന്റെ പരിശുദ്ധൻ എത്ര വേഗം ഈ അപേക്ഷ സ്വീകരിച്ചു.
കാരണമാറിയാതെ അവന്റെ മിഴികൾ വീണ്ടും വീണ്ടും നിറഞ്ഞു തൂകി.
അപ്പോഴും അലോഷിയുടെ ഭാഗത്തുനിന്നും ഒരു പ്രതികരണവും കേൾക്കാതേ വാതിലിനപ്പുറത്ത് ഒരുവൾ നിൽക്കുകയാണ്.
ഇതെന്തുപറ്റി ഒന്നും മിണ്ടാത്തത് ഇനി താൻ പറഞ്ഞത് ഇഷ്ടമായില്ലേ ആവോ… ഇനി ഇച്ചായൻ കേട്ടില്ലേ… അങ്ങനെ വരാൻ വഴിയില്ലല്ലോ, അത്രമേൽ അടുത്തു നിന്നില്ലേ താൻ പറഞ്ഞത്
പൗർണമിക്ക് അവളുടെ ഉള്ളിൽ കൂടി നൂറായിരം ചിന്തകൾ കടന്നുപോയി.
ആകാംക്ഷ അടക്കാനാവാതെ അവൾ പതിയെ വാതിൽ ഒന്ന് തുറന്നു മുഖം മാത്രം വെളിയിലേക്ക് ഇട്ടു നോക്കി…
ചുവരിൽ ഉറപ്പിച്ചു വച്ചിരിക്കുന്ന തിരുകുടുംബത്തിന്റെ മുന്നിലിരുന്ന് മുട്ടുകുത്തി പ്രാർത്ഥിക്കുന്ന അലോഷ്യയെ കണ്ടതും, പൗർണമിയുടെ നെറ്റി ചുളിഞ്ഞു.
അവൾ മെല്ലെ അവന്റെ അരികിലേക്ക് നടന്നു ചെന്നു.
പിന്നിൽ ഒരു കാൽ പെരുമാറ്റം കേട്ടതും അലോഷി മുഖം തിരിച്ചു.
അവന്റെ നിറഞ്ഞ മിഴികളിൽ ആയിരുന്നു പൗമിയുടെ നോട്ടം പതിച്ചത്…
ഇച്ചായ….
അവൾ വിളിച്ചതും അവൻ സാവധാനം എഴുന്നേറ്റു.
ഇച്ചായൻ കരയുവാണോ..
അവൾ ചോദിച്ചതും ഇല്ലെന്ന് അവൻ ചുമൽ ചലിപ്പിച്ചു. എന്നിട്ട് പൗമിയുടെ നേർക്ക് നോക്കി.
ഞാൻ പറഞ്ഞത് ഇച്ചായന് ഇഷ്ടമായില്ലേന്നു ഓർത്തു. അതാ ഇറങ്ങി വന്നത്.
മറുപടിയായ് അലോഷി അവളുടെ മുഖം അവന്റെ കൈ കുമ്പിളിൽ എടുത്തു..
എത്രയോ വർഷങ്ങളായിട്ട് നിന്റിച്ചായൻ കേൾക്കാൻ കൊതിയ്ക്കുന്നത് ആണെന്റെ പൗമിക്കൊച്ചേ….എന്നിട്ടാണോ നീ ഇങ്ങനെ ചോദിക്കുന്നത്.
അത് പറയുമ്പോൾ അവനിൽ വിരിഞ്ഞ പുഞ്ചിരി.. അവന്റെ പ്രണയം ചാലിച്ച മിഴികളിൽ നോക്കുമ്പോൾ അവളിലും അതുവരെ വിരിയാത്ത പല ഭാവങ്ങൾ….
അതേയ്…..കുറച്ചു മുന്നേ പറഞ്ഞ കാര്യങ്ങൾ ഇച്ചായന്റെ മുഖത്ത് നോക്കി ഒന്ന് പറയെടി പെണ്ണെ.. കേൾക്കാൻ കൊതി തോന്നുവാ…
അലോഷി അത് പറയുമ്പോൾ പൗർണമിയുടെ മുഖം തുടുത്തു. ഒപ്പം നാണത്താൽ അവളുടെ മിഴികൾ കൂമ്പിനിൽക്കുന്ന താമരമൊട്ടുപോലെ ആയിരുന്നു.
പറയെടി പെണ്ണെ… കേൾക്കട്ടെ.
അവൻ വീണ്ടും അവളെ നോക്കി..
അപ്പോഴും അവളുടെ മുഖം അവന്റെ കൈയ്ക്കുടന്നയിൽ ആയിരുന്നു..
മറുപടി ഒന്നും പറയാതേ കൊണ്ട് അവൾ അവന്റെ മുഖത്തേക്ക് കുറുമ്പോടെ നോക്കി..
ഹ്മ്.. എന്തെ..പറയില്ലേ
അലോഷി ഒരു പുരികം ഉയർത്തിക്കൊണ്ട് അവളോട് അത് ചോദിക്കുമ്പോൾ അവന്റെ മിഴികളിലും അതേ കുറുമ്പ്..
ഇനി പറയില്ല… ഒരുതവണ പറഞ്ഞു കഴിഞ്ഞു…
ഓഹോ… അങ്ങനെ ആണോ..
ഹ്മ്.. അതെ… പോയി കിടന്ന് ഉറങ്ങാൻ നോക്ക് നേരം ഒരുപാടായി….
പൗമി അകന്നു പോകാൻ തുടങ്ങിയതും അലോഷി അവളിലേക്ക് ഇത്തിരി കൂടി ചേർന്നു നിന്നു.
പറയാതെ വിടില്ല കേട്ടോ കൊച്ചേ
കൂടെ കൂടെ പറയേണ്ട കാര്യമൊന്നുമില്ലല്ലോ, ഇച്ചായൻ കേട്ടതല്ലേ പിന്നെന്താ…
ശരിക്കും അങ്ങട് കേട്ടില്ല അതുകൊണ്ടന്നെ ….
കളിയാക്കാതെ… പോയെ.. ഞാൻ കിടക്കാൻ പോകുവാ കേട്ടോ.
അവൾ ഇത്തിരി ബലംപ്രയോഗിച്ച് അവന്റെ കൈകൾ അടർത്തി മാറ്റാൻ ശ്രെമിച്ചു.
ഹ്മ്… ഓക്കേ ഓക്കേ… എങ്കിൽ പിന്നെ എന്റെ പൗർണമിയെ ഞാൻ ഒരുപാട് ശല്യപ്പെടുത്തുന്നില്ല… പോയി കിടന്നോ.
അലോഷി ആ കവിളിൽ ഒന്ന് തട്ടി.
എനിയ്ക്ക് ഇഷ്ടമാ… ഇനി ചോദിക്കല്ലേ..
ഗൗരവത്തിൽ പറഞ്ഞ ശേഷം അവൾ അവന്റെ വയറിൽ തന്റെ കൈമുഷ്ടി കൊണ്ട് ചെറുതായി ഒന്ന് ഇടിച്ചു.
പോയി കിടന്നോ… നേരം 2മണി ആവാറായി.
എനിക്ക് ഇനി ഉറക്കമൊന്നും വരില്ല കൊച്ചേ.. എന്റെ ലൈഫ് ലെ ഏറ്റവും സന്തോഷകരമായാ
ജന്മദിനമല്ലേയിന്നു.
ഹ്മ്..അതിന്റെ . ട്രീറ്റ് എപ്പോളാണോ….
അതൊക്കെ നാളെ… എന്റെ പൗർണമി കൊച്ചിന് , എന്തുവേണമെന്ന് പറഞ്ഞാൽ മതി.. ഇച്ചായൻ ആ കാര്യം ഏറ്റു.
ആഹ് പിന്നെ.. നിനക്ക് ഒറ്റയ്ക്ക് കിടക്കാൻ പേടിയുണ്ടോ പെണ്ണെ… താല്പര്യം ഉണ്ടെകിൽ നീ ഇങ്ങോട്ട് പോരെ.. നമ്മൾക്ക് കെട്ടിപിടിച്ചു കിടക്കാം…
ദേ…. കൂടുന്നുണ്ട് കേട്ടോ..വിളച്ചില് പറഞ്ഞു മേലിൽ വന്നേക്കരുത്..ആഹ്.. ഇത് ആള് വേറെയാ….
ഓഹോ.. എന്നാൽ പിന്നെ ഈ ആളെ ഒന്ന് കണ്ടിട്ട് ബാക്കി കാര്യമൊള്ളു….അവൻ
പറഞ്ഞു കഴിയുകയും അവൾ വായുവിൽ ഒന്ന് ഉയർന്നു പൊങ്ങിയിരിന്നു…തുടരും………