Kerala

മദ്യപാനത്തിനിടെ തർക്കം: പാലക്കാട് മുണ്ടൂരിൽ യുവാവ് അയൽവാസിയെ തലയ്ക്കടിച്ചു കൊന്നു

പാലക്കാട് മുണ്ടൂരിൽ അയൽവാസിയെ യുവാവ് തലയ്ക്കടിച്ചു കൊന്നു. മുണ്ടൂർ കുന്നംകാട് സ്വദേശി മണികണ്ഠനാണ് മരിച്ചത്. കൊലപാതകം നടത്തിയ അയൽവാസി വിനോദിനെ കോങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രിയാണ് സംഭവം. മദ്യപിച്ചുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. രാവിലെയാണ് കൊലപാതക വിവരം നാട്ടുകാർ അറിയുന്നത്. ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മണികണ്ഠന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Back to top button
error: Content is protected !!