Kerala

ആശമാരുടെ സമരം: സഭയിൽ ഭരണ-പ്രതിപക്ഷ വാക്‌പോര്; പ്രതിപക്ഷം ഇറങ്ങിപ്പോയി

ആശ സമരം നിയമസഭയിൽ സബ്മിഷനായി ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ മുൻകൈയെടുത്ത് സമരം അടിയന്തരമായി പരിഹരിക്കണം. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തെയും ആശമാർക്ക് കേരളത്തിലുള്ള അത്രയും ജോലിഭാരമില്ല. ആശമാരോടൊപ്പമാണ് തങ്ങളെന്നും എല്ലാ ജില്ലകളിലും ഐഎൻടിയുവി സമരത്തിന് ഒപ്പമുണ്ടായെന്നും സതീശൻ പറഞ്ഞു

എന്നാൽ ആശമാർക്ക് ശാഠ്യമാണെന്നും നിർബന്ധബുദ്ധിയാണെന്നും മന്ത്രി എംബി രാജേഷ് മറുപടി നൽകി. സമരക്കാർ ശാഠ്യം പിടിച്ചതു കൊണ്ടാണ് പ്രതിപക്ഷം ആഗ്രഹിച്ച പോലെ സമരം തീരാതിരുന്നത്. കേന്ദ്ര സർക്കാരിനെ സഹായിക്കുന്ന സമരമാണ് ഇത്. ന്യായമായ ആവശ്യമാണെങ്കിൽ ചർച്ച ചെയ്ത് പരിഹരിക്കാമെന്നും മന്ത്രി പറഞ്ഞു

സമരത്തെ പരിഹസിക്കാനും പുച്ഛിക്കാനും സമരത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം നോക്കാനുമാണ് മന്ത്രി ശ്രമിച്ചതെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. മന്ത്രി ഭാഷ മാറ്റിയെങ്കിലും സമരത്തെ തള്ളിപ്പറയുകയാണ് ചെയ്തത്. മന്ത്രിയുടെ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി

Related Articles

Back to top button
error: Content is protected !!