Sports

അഡ്‌ലെയ്ഡിൽ ഓസ്‌ട്രേലിയ 337 റൺസിന് പുറത്ത്; 157 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിലെ ഒന്നാമിന്നിംഗ്‌സിൽ ഓസ്‌ട്രേലിയ 337 റൺസിന് ഓൾ ഔട്ടായി. ഇതോടെ ഓസീസിന് 157 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ് സ്വന്തമാക്കാൻ സാധിച്ചു. ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 180 റൺസിന് പുറത്തായിരുന്നു. 86ന് ഒരു വിക്കറ്റ് എന്ന നിലയിലാണ് ഓസീസ് രണ്ടാം ദിനം പുനരാരംഭിച്ചത്

സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡിന്റെ മികവിലാണ് ഓസ്‌ട്രേലിയ സ്‌കോർ 300 കടത്തിയത്. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ഹെഡ് 141 പന്തിൽ നാല് സിക്‌സും 17 ഫോറും സഹിതം 140 റൺസാണ് എടുത്തത്. മാർനസ് ലാബുഷെയ്ൻ 64 റൺസെടുത്തു. നഥാൻ മക്‌സീനി 39 റൺസെടുത്ത് പുറത്തായി

ഉസ്മാൻ ഖവാജ 13 റൺസിനും സ്റ്റീവ് സ്മിത്ത് രണ്ട് റൺസിനും മിച്ചൽ മാർഷ് 9 റൺസിനും വീണു. അലക്‌സ് ക്യാരി 15 റൺസും പാറ്റ് കമ്മിൻസ് 12 റൺസും മിച്ചൽ സ്റ്റാർക്ക് 18 റൺസുമെടുത്തു. നഥാൻ ലിയോൺ നാല് റൺസെടുത്തു. ഇന്ത്യക്കായി ബുമ്രയും സിറാജും നാല് വീതം വിക്കറ്റുകൾ വീഴ്ത്തി. അശ്വിൻ, നിതീഷ് കുമാർ റെഡ്ഡി എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി

രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യയുടെ തുടക്കം തകർച്ചയോടെയാണ്. 12 റൺസ് എടുക്കുന്നതിനിടെ അവർക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 7 റൺസെടുത്ത കെഎൽ രാഹുലിനെ പാറ്റ് കമ്മിൻസ് മടക്കി. അഞ്ച് റൺസുമായി യശസ്വി ജയ്‌സ്വാളും നാല് റൺസുമായി ശുഭ്മാൻ ഗില്ലുമാണ് ക്രീസിൽ.

Related Articles

Back to top button
error: Content is protected !!