World

കടലിലെ മാലിന്യം കണ്ടെത്താന്‍ പുതുപുത്തന്‍ സാറ്റ്ലൈറ്റ് സാങ്കേതികവിദ്യയുമായി ഓസ്‌ട്രേലിയ

കാന്‍ബറ: കടലിനകത്ത് അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കണ്ടുപിടിക്കുന്നതിന് സഹായിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ച് ഓസ്‌ട്രേലി. ഓസ്ട്രേലിയയിലെ റോയല്‍ മെല്‍ബണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ആര്‍എംഐടി)യിലെ ഗവേഷകരാണ് സാറ്റലൈറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് മാലിന്യം കണ്ടെത്താനുള്ള മാര്‍ഗം വികസിപ്പിച്ചിരിക്കുന്നത്.

ഒഴുകിനടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളെ കണ്ടെത്താനുള്ള സംവിധാനം ഇപ്പോള്‍ തന്നെ ലഭ്യമാണെങ്കിലും ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കടലിനുള്ളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കണ്ടെത്താന്‍ സാധിക്കുമായിരുന്നില്ല. ഇതിനാണ് പുതിയ സംവിധാനം വരുന്നതോടെ ശാശ്വതമായ പരിഹാരമാവുക. ബഹിരാകാശത്തുനിന്നും കടലില്‍ എത്രമാത്രം മാലിന്യം കുമിഞ്ഞുകൂടിയിട്ടുണ്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്ന സാറ്റ്‌ലൈറ്റ് ഇമേജറി ടൂളിന്റെ പരീക്ഷണം വിജയിപ്പിച്ചതായി റോയല്‍ മെല്‍ബണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി അധികൃതര്‍ വെളിപ്പെടുത്തി.

മണല്‍, വെള്ളം, പ്ലാസ്റ്റിക് എന്നിവയില്‍ എങ്ങനെയാണ് പ്രകാശം തട്ടി പ്രതിഫലിക്കുക എന്നതിനെ അടിസ്ഥാനപ്പെടുത്തിയുള്ള സാറ്റ്‌ലൈറ്റ് ഇമേജറി ടൂളാണിത്. വിക്ടോറിയയിലെ ഒരു ബീച്ചില്‍ നിക്ഷേപിച്ച 14 ഇനം പ്ലാസ്റ്റിക്കുകള്‍ കൃത്രിമ ഉപഗ്രഹത്തിലെ ഡാറ്റ വഴി കണ്ടെത്തിയതോടെയാണ് ഗവേഷകരുടെ ദീര്‍ഘനാളത്തെ അധ്വാനത്തിന് വിജയകരമായ പരിസമാപ്തിയായത്.

Related Articles

Back to top button
error: Content is protected !!