National

എഴുപത് കഴിഞ്ഞവർക്കുള്ള ആയുഷ്മാൻ ഭാരതിന് നാളെ തുടക്കം: പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

കുടുംബത്തിന്റെ വാർഷിക വരുമാനം പരിഗണിക്കാതെ 70 കഴിഞ്ഞ എല്ലാവരെയും ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തുന്ന പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച തുടക്കം കുറിക്കും.

ഒരു കുടുംബത്തിൽ ഒന്നിൽ അധികം മുതിർന്ന പൗരർ ഉണ്ടെങ്കിൽ അത് പങ്കുവെക്കും. നിലവിൽ ഇൻഷുറൻസുള്ള കുടുംബങ്ങളിലെ മുതിർന്ന പൗരർക്ക് അഞ്ച് ലക്ഷം രൂപയുടെ അധിക പരിരക്ഷ ലഭിക്കും. ‌

70 കഴിഞ്ഞ ആർക്കും അംഗങ്ങളാവാം. ആധാ ർകാർഡ് പ്രകാരം 70 വയസ്സോ അതിൽ കൂടുതലോ ഉള്ള ആർക്കും പദ്ധതിയിൽ അപേക്ഷിക്കാം.

പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പോർട്ടൽ, ആയുഷ്മാൻ ആപ്പ് വഴിയോ രജിസ്റ്റർ ചെയ്യണം. ആയുഷ്മാൻ കാർഡ് ഉള്ളവർ വീണ്ടും പുതിയ കാർഡിനായി അപേക്ഷിക്കുകയും ഇ കെ വൈ സി പൂർത്തിയാക്കുകയും വേണം.

അക്ഷയ കേന്ദ്രങ്ങളിൽ ഇതിനുള്ള സൗകര്യം ലഭിക്കും. beneficiary.nha.gov.in എന്ന സൈറ്റിലോ ആയുഷ്മാൻ ആപ്പ് ഡൗൺലോഡ് ചെയതോ രജിസ്റ്റർ ചെയ്യാം.

സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് പോളിസികൾ ഉള്ളവരോ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് സ്കീമിന് കീഴിലുള്ളവരോ ആയ 70 വയസ്സും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരർക്ക് പദ്ധതിക്ക് കീഴിൽ ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹത ഉണ്ടെന്ന് അധികൃതർ നേരത്തേ അറിയിച്ചിരുന്നു.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കീഴിൽ മറ്റ് ആരോഗ്യ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുന്നവർക്ക് തുടരുകയോ ആയുഷ്മാൻ ഭാരതിൽ ചേരുകയോ ചെയ്യാം.

Related Articles

Back to top button