National
ചെന്നൈയിൽ ഡ്യൂട്ടിക്കിടെ കാർഡിയാക് സർജൻ കുഴഞ്ഞുവീണ് മരിച്ചു

ചെന്നൈയിൽ 39കാരനായ കാർഡിയാക് സർജൻ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. ചെന്നൈ സവിത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയ വിദഗ്ധനായ ഡോ. ഗ്രാഡ്ലിൻ റോയ് ആണ് മരിച്ചത്.
ആശുപത്രിയിൽ റൗണ്ട്സിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടത് രക്തധമനിയിലുണ്ടായ ബ്ലോക്കാണ് ഹൃദയാഘാതത്തിന് കാരണമായത്.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും 30-40 വയസ് പ്രായമുള്ള യുവ ഡോക്ടർമാരിൽ ഹൃദയാഘാതം ഉണ്ടാകുന്നത് കൂടി വരികയാണെന്നും ഹൈദരാബാദിലെ ന്യൂറോളജസിസ്റ്റായ ഡോ. സുധീർ കുമാർ പറഞ്ഞു. ദീർഘ സമയ ജോലി ചെയ്യുന്നതാണ് ഇത്തരം മരണങ്ങൾക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു