Kerala

ദുരന്തബാധിതരോട് ബാങ്കുകൾ അനുകമ്പ കാണിക്കണം; സർക്കാർ സഹായത്തിൽ നിന്ന് പണം പിടിക്കരുത്: ഹൈക്കോടതി

വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരോട് ബാങ്കുകൾ അനുകമ്പ കാണിക്കണമെന്ന് ഹൈക്കോടതി. സർക്കാർ സഹായത്തിൽ നിന്ന് ഇഎംഐ പിടിക്കരുത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ബാങ്കുകൾക്ക് നിർദേശം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു.

ബാങ്കുകൾ മൗലികമായ കടമ മറക്കരുത്. ബാങ്കേഴ്‌സ് സമിതി യോഗത്തിലെ വിശദാംശങ്ങൾ കോടതിയെ സർക്കാർ അറിയിച്ചു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ പരാമർശം. കേസ് ഒരാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും

വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് സർക്കാർ അനുവദിച്ച അടിയന്തര ധനസഹായമായ 10,000 രൂപയിൽ നിന്ന് വായ്പാ തിരിച്ചടവ് ഈടാക്കിയ കേരള ഗ്രാമീൺ ബാങ്കിനെതിരെ മനുഷ്യാവകാശ കമ്മീഷൻ നേരത്തെ കേസെടുത്തിരുന്നു. ചൂരൽമല ശാഖയിൽ നിന്നും വായ്പയെടുത്തവരിൽ നിന്നാണ് ബാങ്ക് പ്രതിമാസ തിരിച്ചടവ് ഈടാക്കിയത്.

Related Articles

Back to top button