മാള്‍ ഓഫ് ദ എമിറേറ്റ്സില്‍ ഇന്നുമുതല്‍ ബാരിയര്‍ലെസ് പാര്‍ക്കിംഗ്
ദുബൈ: ദുബൈ ഇന്നുമുതല്‍ മാള്‍ ഓഫ് ദ എമിറേറ്റസില്‍ ബാരിയര്‍ ലെസ് പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതായി അധികൃതര്‍. ഇതു സംബന്ധിച്ച് വാഹന ഉടമകള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിച്ചതായാണ് വിവരം. കഴിഞ്ഞ മാസം അവസാനം ഇത്തരം ഒരു സംവിധാനം ദെയ്റ സിറ്റി സെന്ററില്‍ ആരംഭിച്ചിരുന്നു ഇതിന്റെ തുടര്‍ച്ചയാണ് മാള്‍ ഓഫ് ദ എമിറൈറ്റ്സിലും ഏര്‍പ്പെടുത്തുന്നതെന്ന് നടത്തിപ്പുകാരായ മാജിദ് അല്‍ഫുതൈം ഗ്രൂപ്പ് അറിയിച്ചു കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് ബാരിയര്‍ലെസ് പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്തുന്നതായി മാജിദ് അല്‍ഫുതൈം അറിയിച്ചത്.
ദുബൈയില്‍ പെയ്ഡ് പാര്‍ക്കിംഗ് സംവിധാനം നടത്തുന്ന പാര്‍ക്കിങ് പിജെഎസ്സി എന്ന ഏറ്റവും വലിയ പാര്‍ക്കിംഗ് ഫെസിലിറ്റി സ്ഥാപനവുമായി ഇതിനായി മാജിദ് അല്‍ ഫുത്തൈം അഞ്ചു വര്‍ഷത്തെ കരാറിലും ഏര്‍പ്പെട്ടിട്ടുണ്ട്. സംവിധാനം നിലവില്‍ വരുന്നതോടെ പാര്‍ക്കിങ്ങിന് പ്രവേശിക്കുമ്പോഴും പുറത്തേക്ക് എക്സിറ്റ് ആകുമ്പോഴും വാഹനം നിര്‍ത്തിയിടുന്നത് ഒഴിവാക്കാന്‍ സാധിക്കും പിജെഎസ്സിയുടെ ഏറ്റവും നൂതനമായ സാങ്കേതികവിദ്യകളാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. പാര്‍ക്കിങ്ങിന് ഹൈടെക് പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തുമ്പോഴും പാര്‍ക്കിംഗ് ചാര്‍ജില്‍ മാറ്റം ഒന്നും വരുത്തിയിട്ടില്ലെന്നു ഗ്രൂപ്പ് അറിയിച്ചു. സംവിധാനം യാഥാര്‍ത്ഥ്യമാകുന്നതോടെ ദീര്‍ഘനേരം കാത്തു നില്ക്കുന്നതും പാര്‍ക്കിംഗ് ടിക്കറ്റ് നഷ്ടമാവുന്നതുമായി ബന്ധപ്പെട്ട ആശങ്കകളും എല്ലാം പരിഹരിക്കപ്പെടുമെന്നതാണ് ഉപഭോക്താക്കള്‍ക്കുള്ള ഏറ്റവും വലിയ നേട്ടം.