Business

വാഹനം വാങ്ങാന്‍ നല്ലത് വായ്പയോ, എസ്ഐപിയോ

നിങ്ങള്‍ ഒരു കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അതിനുള്ള സാമ്പത്തിക ആസൂത്രണം നേരത്തെ ചെയ്താല്‍ പണം ഒരുപാട് ലാഭിക്കാം. ഏതൊരു കുടുംബത്തിനും ഇന്ന് ഒരു കാര്‍ അത്യാവശ്യ വസ്തുവാണ്. അതിനാല്‍തന്നെ ആഢംബരം എന്ന കാറ്റഗറിയില്‍നിന്ന് കാര്‍ മാറിയിരിക്കുന്നു.

വാഹനങ്ങളുടെ വില അടിക്കടി കൂടിവരുന്ന വര്‍ത്തമാന കാലത്ത് നല്ല ആസൂത്രണം ഉണ്ടായാല്‍ ഒരുപാട് ലാഭം ഇക്കാര്യത്തില്‍ നേടാനാവും. ഡൗണ്‍ പേയ്‌മെന്റ്, വാഹനങ്ങള്‍ക്ക് അഞ്ചു മുതല്‍ 7 വര്‍ഷംവരെ കാലാവധിയില്‍ ധാരാളം വായ്പകള്‍ ലഭ്യമാണ്. അതിനാല്‍ തന്നെ ഇവിടെ പലിശയിനത്തില്‍ വന്‍ നീക്കിയിരിപ്പ് ആവശ്യമായി വന്നേക്കുമെന്ന് സാരം.

വാഹനം സ്വന്തമാക്കി കഴിഞ്ഞാല്‍ ഓരോ വര്‍ഷം കഴിയുന്തോറും അതിന്റെ മൂല്യം കുറയുമെന്നതിനാല്‍, കാര്‍ വാങ്ങല്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യുന്നതാണു നല്ലത്. ഒന്നുകില്‍ കാറിന്റെ വിലയോ, മോഡലോ ലക്ഷ്യമാക്കി പണപ്പെരുപ്പം ക്രമീകരിച്ച് മൂല്യം കണക്കാക്കാന്‍ സാധിച്ചാല്‍ അത് നേട്ടമാവും. അല്ലെങ്കില്‍ എസ്ഐപി പോലുള്ള ക്രമീകരണങ്ങള്‍ നടത്തുന്നതാണ് ഉചിതം.
കാര്‍ വാങ്ങുമ്പോള്‍ വാഹന വായ്പയാണോ, എസ്ഐപിയാണോ നല്ലതെന്നു നമുക്ക് നോക്കാം. 10 ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ 18 ലക്ഷം രൂപയുടെ 7 വര്‍ഷത്തെ കാര്‍ ലോണിന്റെ ഉദാഹരണം നമുക്കൊന്നു പരിശോധിക്കാം.

പ്രതിമാസ അടവ് (ഇഎംഐ) 29,882 രൂപയോളം വരുന്നതാണ് ഈ വായ്പ. 20 ലക്ഷം രൂപയുടെ കാര്‍ ലോണിനാണ് ശ്രമിക്കുന്നതെങ്കില്‍ എസ്റ്റിമേറ്റ് പലിശ 7,10,099 രൂപയും, തിരിച്ചടവ് തുക 25,10,099 രൂപയുമാണെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കുക.
ഇനി അടുത്ത മാര്‍ഗം പരിഗണിക്കാം. ഒരാള്‍ക്ക് 12 ശതമാനം വാര്‍ഷിക വരുമാനം ലഭിക്കുന്ന ഏത് നിക്ഷേപ പദ്ധതിയും പരിഗണിക്കാവുന്നതാണ്. ഇവിടെ മ്യൂച്വല്‍ ഫണ്ട് എസ്ഐപിക്കാണ് പ്രഥമ പരിഗണന.

ഇഎംഐ ഇവിടെ എസ്ഐപി നിക്ഷേപ തുകയായി പരിഗണിക്കപ്പെടും. അതായത് 29,882 രൂപ. ഈ രീതിയില്‍ നിങ്ങള്‍ നിക്ഷേപം തുടര്‍ന്നാല്‍, പണപ്പെരുപ്പം കണക്കാക്കിയാല്‍പോലും അഞ്ചു വര്‍ഷവും ഒരു മാസവും കഴിയുമ്പോള്‍ നിങ്ങള്‍ക്ക് ലോണ്‍ കൂടാതെ തന്നെ മുമ്പേ വിചാരിച്ച വിലയുടെ കാര്‍ വാങ്ങാന്‍ കഴിയുമെന്നു ഈ കണക്കുകളില്‍നിന്നും കൃത്യമായി വ്യക്തമാവും.
അഞ്ചു വര്‍ഷവും ഒരു മാസവും 29,882 രൂപ പ്രതിമാസ എസ്ഐപിയില്‍ ഒരാള്‍ നിക്ഷേപിക്കുമ്പോള്‍ ആകെ നിക്ഷേപിച്ച തുക 18,22,802 രൂപയായിരിക്കും. ഇവിടെ ദീര്‍ഘകാല മൂലധന നേട്ടം 6,53,898 രൂപയാണ്. അങ്ങനെ വരുമ്പോള്‍ പ്രതീക്ഷിക്കുന്ന തുക 24,76,700 രൂപയാകും.

അഞ്ചു വര്‍ഷവും ഒരു മാസവുംകൊണ്ട് 18 ലക്ഷം രൂപ വായ്പയുടെ മൂല്യം ആറു ശതമാനം വാര്‍ഷിക പണപ്പെരുപ്പ നിരക്കില്‍ 24,08,806 രൂപയാകും. അങ്ങനെ നോക്കുമ്പോള്‍ എസ്ഐപി റിട്ടേണ്‍ നിങ്ങള്‍ക്ക് കാര്‍ വാങ്ങാന്‍ ധാരാളമായിരിക്കുമെന്ന് ചുരുക്കം.
നികുതിയുടെ കാര്യം നോക്കിയാല്‍ ദീര്‍ഘകാല മൂലധന നേട്ടം 6,30,618 രൂപയാണ്. ആ നേട്ടങ്ങളില്‍ ഒരാള്‍ക്ക് 1,25,000 രൂപ ഇളവ് ലഭിച്ചാല്‍, നികുതി തുക 63,202 രൂപയാകും. അതായത് നികുതി കഴിച്ച് പ്രതീക്ഷിക്കുന്ന തുക 24,13,498 രൂപയായിരിക്കും.
നിങ്ങള്‍ വായ്പയായി 18 ലക്ഷം രൂപ എടുത്തിരുന്നെങ്കില്‍ തിരിച്ചടവ് തുക 25,10,099 രൂപയാകുമായിരുന്നു. അതേസമയം എസ്ഐപി നിക്ഷേപ തുക 18,22,802 രൂപയാണ്. കൂടാതെ, കാര്‍ ലോണിന്റെ ക്രമീകരിച്ച വിലയേക്കാള്‍ 4,692 രൂപ അധികമാണ് നികുതിക്ക് ശേഷമുള്ള പ്രതീക്ഷിക്കുന്ന തുക. അതിനാല്‍ തന്നെ ഇവിടെ കണക്കാക്കിയ സമ്പാദ്യം 6,91,989 രൂപയാണെന്ന് ആര്‍ക്കും വേഗം ബോധ്യപ്പെടും. ഈ കണക്കുകളിലെല്ലാം മാര്‍ക്കറ്റിലെ മാറ്റങ്ങള്‍ പ്രതിഫലിക്കുമെന്നതിനാല്‍ ഏതൊരാള്‍ വാഹനം വാങ്ങാന്‍ ഈ രീതി അവലംബിക്കുമ്പോഴും ആ സമയത്തെ മാറ്റങ്ങള്‍ പ്രതിഫലിക്കുമെന്നത് ഒരിക്കലും മറക്കരുത്.

Related Articles

Back to top button