Kerala
ചെങ്ങന്നൂരിൽ നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ചു; യുവാവ് മരിച്ചു, ഒരാൾക്ക് പരുക്ക്
ആലപ്പുഴ ചെങ്ങന്നൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.
കണ്ണൂർ മാങ്ങാട്ടിടം കിണവക്കൽ മുറിയിൽ വിഷ്ണുവാണ്(23)മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അമ്പലപ്പുഴ സ്വദേശി വിവേക് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
നിയന്ത്രണം വിട്ട ബൈക്ക് എതിർദിശയിൽ വന്ന കാറിൽ ഇടിക്കുകയായിരുന്നു.