Sports

വീണ്ടും കൊച്ചിയില്‍ നാണംകെട്ട് ബ്ലാസ്റ്റേഴ്‌സ്

ബെംഗളൂരു എഫ് സിയോട് 3-1ന് പരാജയപ്പെട്ടു

കൊച്ചി: സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഒരിക്കല്‍ കൂടി കേരളാ ബ്ലാസ്റ്റേഴ്‌സിനെ നാണം കെടുത്തി ബെംഗളൂരു എഫ് സി. സീസണില്‍ അപരാജിത കുതിപ്പ് തുടരുന്ന പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ബെംഗളൂരു എഫ് സിയോട് ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അടിയറവ് പറഞ്ഞു. എട്ടാം മിനിറ്റില്‍ മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം ജോര്‍ഹെ പെരേര ഡയസിന്റെ ഗോളിലാണ് ബെംഗളൂരു മുന്നിലെത്തിയത്. എന്നാല്‍ ആദ്യപകുതി തീരാനിരിക്കെ പെനല്‍റ്റി ഗോളില്‍ ബ്ലാസ്റ്റേഴ്‌സ് ഒപ്പം പിടിച്ചെങ്കിലും 74-ാം മിനിറ്റില്‍ ഗോള്‍ കീപ്പര്‍ സോം കുമാറിന്റെ പിഴവില്‍ നിന്ന് രണ്ടാം ഗോള്‍ വഴങ്ങിയതോടെ ബ്ലാസ്റ്റേഴ്‌സിന് നിലതെറ്റി.

സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഭീകരമായ പരാജയമാണ് ബ്ലാസ്റ്റേഴ്‌സ് ഏറ്റുവാങ്ങിയത്. ബെംഗളൂരുവിനോട് നേരിട്ട കഴിഞ്ഞ പ്രാവശ്യത്തെ പരാജയത്തിന് മറുപടി നല്‍കുമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞപ്പടകള്‍ കൊച്ചി സ്റ്റേഡിയത്തിലേക്ക് എത്തിയത്. എന്നാല്‍, നിരാശയായിരുന്നു ഫലം.

Related Articles

Back to top button
error: Content is protected !!